തിരുവനന്തപുരം രാമചന്ദ്രൻ വ്യാപാരശാലയിലെ 61 ജീവനക്കാര്‍ക്ക് കൊവിഡ്

0
87

തിരുവനന്തപുരം: തിരുവനന്തപുരത്തെ രാമചന്ദ്രൻ വ്യാപാര ശാലയിലെ 61 ജീവനക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അട്ടക്കുളങ്ങര രാമചന്ദ്ര ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച ജീവനക്കാർ എല്ലാവരും ഒരുമിച്ചു താമസിക്കുവന്നവരാണ്. ഇതോടെ ജില്ലയിൽ ഇന്നുമാത്രം രോഗം ബാധിച്ചവരുടെ എണ്ണം 218 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 130 പേര്‍ സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതരായത്. പതിനൊന്ന് പേരാണ് തിരുവനന്തപുരത്ത് ഇന്ന് രോഗമുക്തി നേടിയിരിക്കുന്നത്.

സമ്പര്‍ക്കം മൂലം ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മാണിക്യവിളാകം, പുത്തന്‍പള്ളി, പൂന്തുറയിലും പരിസരപ്രദേശങ്ങളിലുമാണ്. രോഗബാധിതരില്‍ ഏഴ് പേരുടെ ഉറവിടം വ്യക്തമല്ല. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗമുണ്ടായി. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ പൂന്തുറ സെന്‍റ് തോമസ് സ്‌കൂളില്‍ താല്‍ക്കാലിക ആശുപത്രി സജ്ജമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here