കവിയിത്രി സുഗതകുമാരിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു.

0
205

തിരുവനന്തപുരം: വൈറസ് ബാധിതയായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന കവയിത്രി സുഗതകുമാരിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഒരു തവണ ഹൃദയാഘാതവുമുണ്ടായി. നേരത്തേ ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നതിനാല്‍ ഇപ്പോഴുണ്ടായ ആഘാതം ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലാണ്. കോവിഡ് രോഗം ശ്വാസകോശത്തെ ബാധിച്ചിരിക്കുന്നതിനാല്‍ യന്ത്രത്തിന്റെ സഹായത്തോടെയാണ് ഓക്സിജന്‍ നിലനിര്‍ത്തുന്നത്. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

 

വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ് സുഗതകുമാരി ഇപ്പോള്‍.തിങ്കളാഴ്ചയാണ് സുഗതകുമാരിയെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തുമ്ബോള്‍ ബ്രോങ്കോ ന്യുമോണിയയെ തുടര്‍ന്നുള്ള ശ്വാസതടസമാണ് പ്രധാന പ്രശ്നമായി ഉണ്ടായിരുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചയുടന്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിക്കുകയും തീവ്രപരിചരണ വിഭാഗത്തിലെ വെന്റിലേറ്ററിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു.

 

ഞാ​യ​റാ​ഴ്ച​ ​രാ​ത്രി​ ​പ​നി​ ​അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ ​തു​ട​ര്‍​ന്നാണ് സുഗതകുമാരിയെ സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ല്‍​ ​പ്ര​വേ​ശി​പ്പി​ച്ചത്.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​യാ​ണ് വൈറസ് പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​ത്.​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ല്‍​ ​വെ​ന്‍ി​ലേ​റ്റ​റി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​ചി​കി​ത്സ​യി​ലാ​യി​രി​ക്കെയാണ് ​ ​അ​വി​ടെ​ ​നി​ന്ന് ​​ ​വൈ​കി​ട്ട് ​നാ​ലോ​ടെ​ ​മെ​ഡി​ക്ക​ല്‍​ ​കോ​ളേ​ജി​ലെ​ത്തി​ച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here