ബംഗളൂരു: ബിഹാര്‍ സ്വദേശിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ ബിനോയ് കോടിയേരിക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. അന്ധേരി മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് മുംബൈ പൊലിസ് കുറ്റപത്രം നല്‍കിയത്. കോടതിയില്‍ ഹാജരായ ബിനോയ് കോടിയേരിയെ 678 പേജുള്ള കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു.അതേസമയം ബീഹാറി സ്വദേശിനിയുടെ കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനഫലം ലഭിച്ചിട്ടില്ലെന്ന് കുറ്റപത്രത്തില്‍ മുംബൈ പൊലിസ് വ്യക്തമാക്കിയിട്ടുണ്ട്.
വിവാഹ വാഗ്ദാനം നല്‍കി 2009 മുതല്‍ 2018 വരെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി പറയുന്നു. അന്ധേരിയിലെ ഒഷിവാര പൊലീസ് സ്റ്റേഷനില്‍ 2019 ജൂണിലാണ് മുപ്പത്തിമൂന്നുകാരിയായ യുവതി പരാതി നല്‍കിയത്.കേസില്‍ ബിനോയ് കോടിയേരിക്ക് അന്ധേരിയിലെ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.