ഇടുക്കി യൂദാ​ഗിരി മന്ത്രവാദ കേന്ദ്രത്തിനെതിരെ സിപിഎം പ്രതിഷേധം

0
55

ഇടുക്കി: ഇടുക്കി തങ്കമണി യൂദാഗിരിയിലെ മന്ത്രവാദ കേന്ദ്രത്തിനെതിരെ സിപിഎം പ്രതിഷേധം. ബലിത്തറകൾ പൊളിച്ചു നീക്കി. പൊലീസ് താക്കീത് നൽകിയിട്ടും മൃ​ഗബലി തുടർന്ന സാഹചര്യത്തിലാണ് പ്രതിഷേധം. റോബിൻ പറത്താനത്ത് എന്നയാളുടെ വീടിന് സമീപത്ത് മന്ത്രവാദവും മൃ​ഗബലിയും നടക്കുന്നതായി ആരോപണമുയർന്നിരുന്നു. ഇത് സംബന്ധിച്ച് നാട്ടുകാർ 2020 ൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് ആ സമയത്ത് കാര്യമായ നടപടികൾ സ്വീകരിച്ചില്ല എന്നാണ് നാട്ടുകാരുടെ പരാതി.

ഇലന്തൂർ നരബലി സംഭവത്തിന് ശേഷം നാട്ടുകാർ പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് ഇവിടെയെത്തി പരിശോധന നടത്തിയിരുന്നു.  അതിന് ശേഷം റോബിനോട് ഇത്തരത്തിലുള്ള കാര്യങ്ങൾ ഇവിടെ ചെയ്യാൻ പാടില്ല എന്നും നിർദ്ദേശം നൽകിയിരുന്നു. ആ സമയത്ത് റോബിൻ പൊലീസിനോട് പറഞ്ഞത് മൂന്ന് മാസങ്ങൾക്ക് മുമ്പ് പൊലീസ് ഇവിടെയെത്തി കാര്യങ്ങൾ പറഞ്ഞിരുന്നു. അതിന് ശേഷം അത്തരത്തിലൊന്നും ചെയ്തിട്ടില്ല എന്നാണ്.

നാട്ടുകാർ ഉൾപ്പെടെ റോബിന്റ പറമ്പിൽ പരിശോധന നടത്തിയപ്പോൾ കോഴിയുടെ വേസ്റ്റും മറ്റും ഇവിടെ സൂക്ഷിച്ചിരിക്കുന്നതായി കണ്ടു. ദുർ​ഗന്ധം വമിക്കുന്ന രീതിയിലായിരുന്നു. ഇക്കാര്യങ്ങളെല്ലാം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. എന്നാൽ പൊലീസ് ഇതുവരെ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതിനെ തുടർന്നാണ് സിപിഎം വീണ്ടും പ്രതിഷേധവുമായി രം​ഗത്തെത്തിയത്. സിപിഎം കാമാക്ഷി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധ മാർച്ച് ഇയാളുടെ വീടിന് മുന്നിലെത്തി. ഇയാൾക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുന്നത് വരെ പ്രതിഷേധം മുന്നോട്ട് കൊണ്ടുപോകുമെന്നാണ് സിപിഎം പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here