ഡല്‍ഹി : ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ നഴ്സിംഗ് ജീവനക്കാര്‍ നടത്തി വരുന്ന സമരത്തില്‍ ഇടപെട്ട് ദില്ലി ഹൈക്കോടതി. ആവശ്യങ്ങള്‍ മാനേജ്മെന്റ് പരിഗണിക്കുന്ന സാഹചര്യത്തില്‍ സമരത്തില്‍ നിന്ന് നഴ്സുമാര്‍ പിന്‍മാറണമെന്ന് കോടതി ആവശ്യപ്പെട്ടു. കൊവിഡ് അടക്കമുള്ള നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ഡ്യൂട്ടി ബഹിഷ്ക്കരിച്ചുള്ള സമരം അവസാനിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. സമരത്തിനെതിരെ എംയിസ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. ഹര്‍ജിയില്‍ അടുത്ത മാസം 18 ന് വീണ്ടും വാദം കേള്‍ക്കും.
ശമ്ബളത്തിലെ അപാകത പരിഹരിക്കുക, സ്വകാര്യ ഏജന്‍സി വഴിയുള്ള നഴ്സുമാരുടെ കരാര്‍ നിയമനങ്ങള്‍ നിര്‍ത്തിലാക്കുക, മുടങ്ങി കിടക്കുന്ന അനൂകൂല്യങ്ങള്‍ നല്‍കുക , നഴ്സിംഗ് നിയമനത്തില്‍ ആണ്‍-പെണ്‍ അനുപാതികം പാലിക്കുക ഉള്‍പ്പെടെ 23 ആവശ്യങ്ങളാണ് യൂണിയന്‍ മുന്നോട് വച്ചത്.കഴിഞ്ഞ മാസം സമരത്തിന് നോട്ടീസ് നല്‍കിയിട്ടും ചര്‍ച്ചയ്ക്ക് തയ്യാറാകാത്തിനെ തുടര്‍ന്നാണ് അനിശ്ചിതത്വ കാല സമരത്തിലേക്ക് കടന്നത്. സമരം എം യിസിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചതോടെ അികൃതര്‍ കോടതിയെ സമീപിക്കുകയായിരുന്നു. 5000ത്തോളം നഴ്സുമാര്‍ പങ്കെടുക്കുന്ന സമരത്തെ തുടര്‍ന്ന് എംയിസില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്