കേന്ദ്രഭരണ പ്രദേശത്ത് COVID-19 മൂലമുള്ള മരണസംഖ്യ 123 ആണ്. ഇതിൽ തന്നെ ലേയിൽ 80ഉം കാർഗിലിൽ 43 ഉം ആണ്.
ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥാപിച്ചിട്ടുള്ള പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്ന ഹിമാചൽ പ്രദേശിലെ ഹിക്കിം ഗ്രാമത്തിലും ഒടുവിൽ കോവിഡ് എത്തി. ഇവിടെ നാലു പേർക്ക് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ഹിമാചൽ പ്രദേശിലെ സ്പിതി താഴ്വരയിൽ നിന്ന് 14,400 അടി ഉയരത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
അതേസമയം, കോവിഡ് സ്ഥിരീകരിച്ച നാലുപേർക്കും നേരിയ രോഗലക്ഷണങ്ങൾ മാത്രമാണ് ഉള്ളത്. അതുകൊണ്ടു തന്നെ ഇവർ നാലുപേരും ഹോം ഐസൊലേഷനിലാണ്. ഹിക്കിം ഗ്രാമത്തിലെ ആകെ ജനസംഖ്യ എന്നു പറയുന്നത് 200 ആണ്. ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫീസും ഇവിടെയാണ്. പ്രദേശവാസികൾക്ക് ആശയവിനിമയത്തിന് ഉള്ള സുപ്രധാന മാർഗമാണിത്.
അതേസമയം, കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ ഡിസംബർ 14ന് 17 പേർക്ക് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 131 കോവിഡ് 19 രോഗികളെ സുഖം പ്രാപിച്ചതിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിരുന്നു.
ലേ ജില്ലയിൽ ആയിരുന്നു പുതിയ കേസുകൾ കണ്ടെത്തിയത്. നിലവിൽ കേന്ദ്ര ഭരണ പ്രദേശത്ത് സ്ഥിരീകരിച്ച കോവിഡ് കേസുകൾ 9,155 ആണ്.
131 രോഗികൾ കൂടി സുഖം പ്രാപിച്ചതോടെ 8,380 പേർക്ക് രോഗം ഭേദമായി. ഇത് മൊത്തം കേസുകളുടെ 92 ശതമാനമാണ്. സജീവമായ കേസുകളുടെ എണ്ണം ലഡാക്കിൽ 652ഉം ലേ ജില്ലയിൽ 544ഉം കാർഗിൽ ജില്ലയിൽ 108ഉം ആണെന്ന് സംസ്ഥാന അധികൃതർ അറിയിച്ചു.