പ്രധാനമന്ത്രി ജനുവരി മൂന്നിന് ​തൃശൂരിൽ; ‘സ്ത്രീശക്തി മോദിക്കൊപ്പം’ സംഗമത്തിൽ പ​ങ്കെടുക്കും.

0
63

പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി മൂന്നിന് കേരളം സന്ദർശിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു. മൂന്ന് മണിക്ക് തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് രണ്ട് ലക്ഷം വനിതകൾ പങ്കെടുക്കുന്ന “സ്ത്രീശക്തി മോദിക്കൊപ്പം” എന്ന പേരിൽ നടക്കുന്ന മഹിളാ സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. വിവിധ വിഭാഗങ്ങളിലുള്ള സ്ത്രീകൾ പരിപാടിയിൽ പങ്കെടുക്കും.

പാർലമെന്റിൽ വനിതാ സംവരണ ബിൽ പാസാക്കിയ പ്രധാനമന്ത്രിയെ ചടങ്ങിൽ ബിജെപി കേരളഘടകം അഭിനന്ദിക്കും. നേരത്തെ ജനുവരി രണ്ടിന് നിശ്ചയിച്ചിരുന്ന പരിപാടി പ്രധാനമന്ത്രിയുടെ സൗകര്യാർത്ഥം മൂന്നിലേക്ക് മാറ്റുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അങ്കണവാടി ടീച്ചര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വനിതാ സംരംഭകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍, തെരഞ്ഞെടുക്കപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ തുടങ്ങി വ്യത്യസ്ത വിഭാഗം സ്ത്രീകളെ പങ്കെടുപ്പിച്ചാണ് പരിപാടി നടത്തുകയെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here