ഇടതുമുന്നണി വിടില്ലെന്ന് കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ.

0
170

തിരുവനന്തപുരം: ഇടതുമുന്നണി വിടില്ലെന്ന് കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത് പക്ഷം ഗംഭീര വിജയം നേടുമെന്നും ഗണേഷ്‌കുമാര്‍ അവകാശപ്പെട്ടു. ശരണ്യ മനോജിന് മറുപടിയില്ലെന്നും രാഷ്ട്രീയക്കാരോട് മറുപടി പറയാമെന്നുമായിരുന്നു വിവാദങ്ങളോടുള്ള എം.എല്‍.എയുടെ പ്രതികരണം.

 

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം എല്‍.ഡി.എഫ് കേരള കോണ്‍ഗ്രസ് ബി വിടാനൊരുങ്ങുകയാണെന്ന് റിപ്പോ‍‌ര്‍‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് മുന്നണി വിടില്ലെന്ന് ഗണേഷ് തന്നെ വ്യക്തമാക്കിയത്.

 

തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തില്‍ പൂര്‍ണ്ണമായി തഴഞ്ഞതില്‍ പത്ത് ജില്ലാ കമ്മിറ്റികള്‍ പാര്‍ട്ടി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയെ പ്രതിഷേധം അറിയിച്ചിരുന്നു. വൈസ് ചെയര്‍മാന്‍ കൂടിയായ ഗണേഷ്‌കുമാറിന്റെ വീട്ടിലെ പൊലീസ് പരിശോധനയടക്കം പിണറായി സര്‍ക്കാരില്‍ നിന്ന് അപമാനം മാത്രമാണ് നേരിടുന്നതെന്നും പാര്‍ട്ടിക്കുള്ളില്‍ പരാതിയുയര്‍ന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here