കുവൈത്ത്​ പ്രധാനമന്ത്രിയായി ശൈഖ്​ സബാഹ്​ ഖാലിദ്​ അല്‍ ഹമദ്​ അസ്സബാഹ്​ തുടരും.

0
106

കുവൈത്ത്​ സിറ്റി: കുവൈത്ത്​ പ്രധാനമന്ത്രിയായി ശൈഖ്​ സബാഹ്​ ഖാലിദ്​ അല്‍ ഹമദ്​ അസ്സബാഹ്​ തുടരും. 37ാമത്​ കുവൈത്ത്​ മന്ത്രിസഭയുടെ പ്രധാനമന്ത്രിയായി അദ്ദേഹത്തെ അമീര്‍ ശൈഖ്​ നവാഫ്​ അല്‍ അഹ്​മദ്​ അല്‍ ജാബിര്‍ അസ്സബാഹ്​ നിയമിച്ചു. പാര്‍ലമെന്‍റ്​ തെരഞ്ഞെടുപ്പ്​ ഫലം പുറത്തുവന്നതിന്​ പിന്നാലെ മന്ത്രിസഭ രാജി സമര്‍പ്പിച്ചിരുന്നു. ഡിസംബര്‍ 15നാണ്​ പുതിയ പാര്‍ലമെന്‍റി​െന്‍റ ആദ്യ സമ്മേളനം. ഡിസംബര്‍ 15ന്​ നടക്കും. അതിന്​ മുമ്ബ്​ മന്ത്രിസഭ രൂപവത്​കരണം നടക്കും. ശൈഖ്​ സബാഹ്​ ഖാലിദ്​ അല്‍ ഹമദ്​ അസ്സബാഹ്​ 2019 ഡിസംബര്‍ 17നാണ്​ ആദ്യമായി പ്രധാനമന്ത്രിയാവുന്നത്​.

 

നേരത്തെ ശൈഖ്​ ജാബിര്‍ മുബാറക്​ അസ്സബാഹി​െന്‍റ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെക്കുകയും​ വീണ്ടും പ്രധാനമന്ത്രിയാവാന്‍ അദ്ദേഹം വിസമ്മതിക്കുകയും ചെയ്​തതിനെ തുടര്‍ന്നാണ്​ വിദേശകാര്യ മന്ത്രിയായിരുന്ന ശൈഖ്​ സബാഹ്​ ഖാലിദ്​ അസ്സബാഹ്​ പ്രധാനമന്ത്രി സ്ഥാനത്തേക്ക്​ നറുക്ക്​ വീണത്.​.പ്രധാനമന്ത്രിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ അമീര്‍ മറ്റു മന്ത്രിമാരെയും നിയമിക്കും.

 

പാര്‍ലമെന്‍റ്​ അംഗങ്ങളില്‍നിന്നും അല്ലാതെയും മന്ത്രിമാരെ നിശ്ചയിക്കാം. അധികവും സബാഹ്​ കുടുംബത്തില്‍നിന്നാണ്​ നിശ്ചയിക്കാറുള്ളത്​. പാര്‍ലമെന്‍റില്‍നിന്ന്​ ഒന്നോ രണ്ടോ പ്രതിനിധികള്‍ ഉണ്ടാവാറുണ്ട്​. എം.പിമാരുടെ മൂന്നില്‍ ഒന്നില്‍ കൂടാന്‍ പാടില്ല മന്ത്രിമാരുടെ എണ്ണം. നിലവിലെ കെയര്‍ ടേക്കര്‍ മന്ത്രിസഭയിലെ നിരവധി പേര്‍ പുതിയ മന്ത്രിസഭയിലും ഇടം പിടിച്ചേക്കും. കഴിഞ്ഞ മന്ത്രിസഭയുടെ പ്രകടനത്തെ കുറിച്ച്‌​ പൊതുവെ നല്ല അഭിപ്രായമാണുള്ളത്​. ആഭ്യന്തര മന്ത്രി അനസ്​ അല്‍ സാലിഹ്​, വിദേശകാര്യ മന്ത്രി ശൈഖ്​ അഹ്​മദ്​ നാസര്‍ അല്‍ മുഹമ്മദ്​ അസ്സബാഹ്​, ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അസ്സബാഹ്​ എന്നിവര്‍ക്ക്​ സ്ഥാനം ഉറപ്പാണ്​.

LEAVE A REPLY

Please enter your comment!
Please enter your name here