കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യാൻ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി സുപ്രീം കോടതി

0
82

ന്യൂഡല്‍ഹി: പ്രതികളെ ചോദ്യം ചെയ്യുന്ന ഇടങ്ങളില്‍ സിസിടിവി കാമറ സ്ഥാപിക്കണമെന്ന് സുപ്രീംകോടതി. ശബ്ദം റെക്കോര്‍ഡ് ചെയ്യാനുള്ള സംവിധാനവും സ്ഥാപിക്കണം. പഞ്ചാബില്‍ നടന്ന കസ്റ്റഡി മര്‍ദ്ദനം സംബന്ധിച്ച ഹര്‍ജിയില്‍ വാദംകേള്‍ക്കുന്നതിനിടയിലായിരുന്നു കോടതിയുടെ ഉത്തരവ്.

 

പൊലീസ് സ്റ്റേഷനുകള്‍, സിബിഐ, എന്‍ഐഎ, ഇഡി തുടങ്ങിയ എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും ഇത് ബാധകമാണ്. ചോദ്യംചെയ്യുന്ന മുറി, ലോക്കപ്പ്, പ്രവേശന കവാടം, ഇടനാഴികള്‍, ഇന്‍സ്‌പെക്ടര്‍മാരുടെ മുറികള്‍ എന്നിവിടങ്ങളില്‍ ഓരോയിടത്തും കാമറകള്‍ വേണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

 

തെളിവായി ഉപയോഗിക്കുന്നതിന് ഓഡിയോ റെക്കോര്‍ഡിങ്ങുകള്‍ 18 മാസംവരെ സൂക്ഷിക്കണം.ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച്‌ ആറ് ആഴ്ചയ്ക്കുള്ളില്‍ സംസ്ഥാനങ്ങള്‍ കര്‍മപദ്ധതി തയ്യാറാക്കി സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here