പൂര്‍ണ സ്വാശ്രയത്വത്തിലേക്കുള്ള ഭാരതത്തിന്‍റെ അമൃതയാത്രയ്ക്ക് ശക്തി പകരുന്നതാകട്ടെ സ്വാതന്ത്ര്യ ദിനാഘോഷമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

0
66

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര ദേശാഭിമാനികളെ ആദരവോടെ ഓർക്കാമെന്ന് ഗവർണർ പറഞ്ഞു. പൂര്‍ണ സ്വാശ്രയത്വത്തിലേക്കുള്ള ഭാരതത്തിന്‍റെ അമൃതയാത്രയ്ക്ക് ശക്തി പകരുന്നതാകട്ടെ സ്വാതന്ത്ര്യ ദിനാഘോഷമെന്നും ഗവര്‍ണര്‍ ആശംസിച്ചു.

“ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരന്മാര്‍ എന്ന നിലയില്‍ സ്വാതന്ത്ര്യത്തെയും സമത്വത്തെയും പരിപോഷിപ്പിച്ചും ഉന്നതമായ ജനാധിപത്യമൂല്യങ്ങള്‍ പാലിച്ചുകൊണ്ടും എല്ലാ പൗരര്‍ക്കും കൂടുതല്‍ അന്തസ്സാര്‍ന്ന ജീവിതം ഉറപ്പാക്കാന്‍ യത്നിക്കേണ്ടത് നമ്മുടെ കടമയാണ്. സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര ദേശാഭിമാനികളെ നമുക്ക് ആദരത്തോടെ ഓര്‍ക്കാം. ഭാരതീയര്‍ എന്ന നിലയിലുള്ള നമ്മുടെ ഓരോ പ്രവൃത്തിയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഉന്നത പുരോഗതിയിലേക്കും പൂര്‍ണ സ്വാശ്രയത്വത്തിലേക്കുമുള്ള ഭാരതത്തിന്‍റെ അമൃതയാത്രയ്ക്ക് ശക്തി പകരുന്നതാകട്ടെ.” എന്ന് ഗവര്‍ണര്‍ ആശംസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here