ഏതന്‍സ്: തുര്‍ക്കിയിലും ഗ്രീസിലും ശക്തമായ ഭൂകമ്ബം. അനന്തര ഫലമായി നിരവധി കെട്ടിടങ്ങള്‍ നിലംപതിച്ചു. റിക്ടര്‍ സ്കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബമാണ് അനുഭവപ്പെട്ടത്. ഗ്രീക്ക് നഗരമായ കര്‍ലോവസിയില്‍ നിന്നും 14 കി.മീ അകലെയാണ് ഭൂകമ്ബത്തിന്റെ പ്രഭവ കേന്ദ്രം.
ഇസ്മറില്‍ നാല് പേര്‍ മരണപ്പെട്ടെന്നും ഇരുപതോളം കെട്ടിട്ടങ്ങള്‍ തകര്‍ന്നുവെന്നുമാണ് ഏറ്റവുമൊടുവില്‍ ലഭ്യമാകുന്ന വിവരം. ഭൂകമ്ബത്തിന് പിന്നാലെ തുര്‍ക്കിയില്‍ സുനാമിയും ഉണ്ടായി.
ഇസ്മിര്‍ മേഖലയിലാണ് സുനാമി ഉണ്ടായത്. പ്രാദേശിക ഭരണകൂടം നല്‍കുന്ന വിവരമനുസരിച്ച് തീവ്രത കുറഞ്ഞ സുനാമിയാണ് അനുഭവപ്പെട്ടത്.
120ല്‍ അധികം പേര്‍ക്ക് പരിക്ക് പറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍ .സമീപ നഗരങ്ങളിലും ഭൂകമ്ബം അനുഭവപ്പെട്ടതായും കെട്ടിടങ്ങള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്