ഇതുവരെയുള്ള പ്രചാരണ രീതികൾ വിലയിരുത്തിയാണ് ആരോഗ്യവകുപ്പിന്റെ നിർദേശം
പാലക്കാട് : വോട്ട് അഭ്യർഥനയ്ക്കിടെ ‘മുഖം വ്യക്തമാക്കാൻ’ മാസ്ക് താഴ്ത്തരുതെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. കോവിഡ് 19 ൻറെ സാഹചര്യത്തിലാണു നിർദേശം. മാസ്‌ക് താഴ്ത്തി സംസാരിക്കുന്നതിനു പകരം ഫോട്ടോ, സ്ഥാനാർഥിയുടെ ചിത്രം ഉൾപ്പെടുത്തിയ പോസ്റ്റർ എന്നിവ ഉപയോഗിക്കാം.
- പ്രചാരണത്തിനിറങ്ങുമ്പോൾ സംസാരിക്കുമ്പോൾ ഊരിപ്പോകാത്തതും ഗുണമേന്മയുമുള്ള മാസ്ക് ധരിക്കണം.
- പ്രസംഗിക്കുമ്പോൾ മാസ്ക് താഴ്ത്തരുത്.
- മുതിർന്നവരെ തൊട്ടുവണങ്ങൽ, കുട്ടികളെ ഓമനിക്കൽ, ആശ്ലേഷിക്കൽ തുടങ്ങിയവ ഒഴിവാക്കുക .
- സംസാരിക്കുമ്പോൾ 2 മീറ്റർ ദൂരപരിധിയിലാണെന്ന് ഉറപ്പാക്കണം.
- കൂടുതൽ പേർ എത്തുന്ന യോഗങ്ങളിൽ ഒരുപക്ഷെ ഉച്ചത്തിൽ സംസാരിക്കേണ്ടിവരുന്നതിനാൽ, വായിൽ നിന്നുള്ള ജല കണങ്ങൾ, തെറിച്ചുവീഴാൻ സാധ്യതയേറെയാണ്. മാസ്ക് ധരിച്ചു പ്രസംഗിച്ചാൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാം.
ആവേശത്തോടെ നേതാക്കൾക്കരികിലേക്കു കുതിക്കുന്നതിനു പകരം ആരോഗ്യകരമായ അകലം പാലിക്കാം. നേതാക്കളും , പ്രവർത്തകരും ഈ ആരോഗ്യ നയം സ്വീകരിക്കുന്നത് അഭികാമ്യമായിരിക്കും.
വീടുകൾ തോറും കയറിയിറങ്ങുമ്പോൾ പലയിടങ്ങളിലും സ്പർശിക്കേണ്ടി വരുന്നതിനാൽ, കൈകൾ ഇടയ്ക്കിടെ സാനിറ്റൈസ്, ചെയ്യണം.