തിരുവനന്തപുരം: നടിയും അവതാരകയുമായ മീര അനില്‍ വിവാഹിതയായി. വിഷ്ണുവാണ് മീരയുടെ വരന്‍. അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ തിരുവനന്തപുരത്ത് ഒരു ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.
ജൂണ്‍ അഞ്ചിന് നിശ്ചയിച്ച വിവാഹം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റി വയ്ക്കുകയായിരുന്നു. ടെലിവിഷന്‍ അവതരണത്തിലൂടെ രംഗത്തെത്തിയ മീര മിലി എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.