പാറ്റ്‌ന: ബിഹാറില്‍ എന്‍.ഡി.എ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തില്ലെന്ന എക്‌സിറ്റ് പോള്‍ ഫലം പുറത്തുവന്നതിനു പിന്നാലെ, എളുപ്പം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന അവകാശവാദവുമായി ബി.ജെ.പി. വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സീറ്റ് ബി.ജെ.പി- ജെ.ഡി.യു സഖ്യത്തിന് ലഭിക്കുമെന്ന് ബി.ജെ.പി വക്താവ് സയിദ് സഫര്‍ ഇസ്‌ലാം പറഞ്ഞു.
2005 ലെ തെരഞ്ഞെടുപ്പില്‍ നിന്ന് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ വോട്ട് ഷെയര്‍ 23-24 ശതമാനം കൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി എക്‌സിറ്റ് പോള്‍ ഫലത്തെ പൂര്‍ണമായും തള്ളിക്കുകയും ചെയ്തു. 12 കോടിക്കടുത്ത് വോട്ടര്‍മാരുള്ള ബിഹാറില്‍ ചെറിയൊരു ശതമാനം സാംപിളിന്റെ അടിസ്ഥാനത്തില്‍ ഫലം പ്രഖ്യാപിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.243 അംഗ ബിഹാര്‍ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിഭാഗം സീറ്റുകളും നേടി ആര്‍.ജെ.ഡി- കോണ്‍ഗ്രസ്- ഇടത് സഖ്യം അധികാരത്തിലേറുമെന്നാണ് ഭൂരിഭാഗം എക്‌സിറ്റ് പോള്‍ ഫലങ്ങളും പ്രവചിച്ചത്. മഹാസഖ്യം 133 മുതല്‍ 161 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം. എന്നാല്‍ ബി.ജെ.പിക്ക് നൂറില്‍ കുറഞ്ഞ സീറ്റുകള്‍ മാത്രമാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്