വായു മലിനീകരണം : ഡൽഹിയിൽ പടക്കങ്ങൾ ഉപയോഗിക്കുന്നതിനും വിൽക്കുന്നതിനും നിരോധനം

0
77

ന്യൂഡല്‍ഹി: ഡല്‍ഹിയിലും ദേശീയ തലസ്ഥാന പ്രദേശത്തും പടക്കത്തിന് സമ്ബൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി ഗ്രീന്‍ ട്രൈബ്യൂണല്‍ ഉത്തരവ്. ഇന്ന് അര്‍ധരാത്രി മുതല്‍ ഈ മാസം 30 വരെയാണ് പടക്ക നിരോധനം. ഇതോടെ ദീപാവലിയോട് അനുബന്ധിച്ച്‌ ഇത്തവണ പടക്കങ്ങള്‍ പൊട്ടിക്കാനാവില്ല.

 

ഇന്ന് അര്‍ധ രാത്രി മുതല്‍ 30 വരെ പടക്കങ്ങള്‍ വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്. ദേശീയ തലസ്ഥാന പ്രദേശത്തിനു പുറമേ മറ്റിടങ്ങളില്‍ പടക്കങ്ങള്‍ ഉപയോഗിക്കുന്നതിനും ട്രൈബ്യൂണല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

 

മലിനീകരണ തോത് കൂടുതലുള്ള നഗരങ്ങളില്‍ രണ്ടു മണിക്കൂര്‍ മാത്രമേ പടക്കങ്ങള്‍ ഉപയോഗിക്കുന്നതിന് അനുമതിയുള്ളൂ. .ദീപാവലി, ചാത്ത്, പുതുവര്‍ഷം, ക്രിസ്മസ് എന്നീ ആഘോഷങ്ങളിലെല്ലാം ഇതു ബാധകമാണ്. ഈ നഗരങ്ങളില്‍ മാലിന്യം കുറവുള്ള പടക്കങ്ങള്‍ മാത്രമേ വില്‍ക്കാവു എന്നും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു.

 

കോവിഡ് വ്യാപനം കണക്കിലെടുത്ത് ഡല്‍ഹി ഉള്‍പ്പെടെ ഒട്ടേറെ സംസ്ഥാനങ്ങള്‍ ദീപാവലിക്കാലത്ത് പടക്കങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മലിനീകരണം കണക്കിലെടുത്തുള്ള ഗ്രീന്‍ ട്രൈബ്യൂണലിന്റെ ഉത്തരവ്. 

LEAVE A REPLY

Please enter your comment!
Please enter your name here