ഈദ് ഗാഹിൽ പങ്കെടുത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

0
47

ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് നടത്തുന്ന ഈദ് ഗാഹിൽ പങ്കെടുത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരത്തെ ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിൽ എത്തിയാണ് ഗവർണർ ഈദ് ഗാഹിൽ പങ്കെടുത്തത്.

ചെറിയ പെരുന്നാളിനോടനുബന്ധിച്ച് വിവിധിയിടങ്ങളിലാണ് ഈദ് ഗാഹുകൾ സംഘടിപ്പിച്ചിരിക്കുന്നത്. പെരുന്നാൾ ദിനം വിശ്വാസികൾ പള്ളികളിൽ പെരുന്നാൾ നിസ്‌കരിക്കുന്നതിന് പകരം ഇത്തരം ഈദ് ഗാഹുകളിലാണ് പെരുന്നാൾ നിസ്‌കാരം നിർവഹിക്കുന്നത്. ഇതിന് പ്രത്യേക പ്രതിഫലം ലഭിക്കുമെന്നാണ് വിശ്വാസം.

കോഴിക്കോട് അഞ്ച് വർഷത്തിന് ശേഷമാണ് ഈദ് ഗാഹ് സംഘടിപ്പിക്കുന്നത്. നിപ, പ്രളയം, കൊവിഡ് എന്നിങ്ങനെ ആൾക്കൂട്ടം വിലക്കിയ പ്രതിസന്ധികാലങ്ങളെല്ലാം കടന്ന് 2022 ലാണ് കോഴിക്കോട്ടുകാർ അഞ്ച് വർഷത്തിന് ശേഷം ആദ്യം ഈദ് ഗാഹ് നിസ്‌കാരത്തിനായി ഒത്തുകൂടുന്നത്.കൊച്ചിയിൽ കലൂരാണ് ഏറ്റവും വലിയ ഈദ് ഗാഹ് നടക്കുന്നത്. ഇവിടെ നടൻ മമ്മൂട്ടി ഉൾപ്പെടെയുള്ളവർ ഈദ് ഗാഹിനായി എത്തിച്ചേരാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here