കാസര്‍കോട്: ഫാഷന്‍ഗോള്‍ഡ് കേസില്‍ എം.ഡി പൂക്കോയ തങ്ങള്‍ക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു.
കേസില്‍ പൂക്കോയ തങ്ങളാണ് ഒന്നാം പ്രതി. തങ്ങള്‍ ഒളിവിലെന്ന് പ്രത്യേക അന്വേഷണ സ്ഥലം പറയുന്നു. ഇന്നലെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിളിപ്പിച്ചെങ്കിലും പൂക്കോയ തങ്ങള്‍ എത്തിയിരുന്നില്ല.
അതേസമയം എം.സി കമറുദ്ദീനെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം അപേക്ഷ നല്കി. കാഞ്ഞങ്ങാട് മജിസ്ട്രേറ്റിനാണ് പ്രത്യേക അന്വേഷണ സംഘം അപേക്ഷ നല്‍കിയത്.