ഭുവനേശ്വർ: നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ ഒഡിഷയിലെ ബിജു ജനതാദള്‍ സർക്കാർ രാജിവെച്ചു. പാർട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുടെ നവീൻ പട്നായിക് രാജിക്കത്ത് രാജ്ഭവനിലെത്തി ഗവർണർ രഘുബർ ദാസിന് കൈമാറി.
24 വർഷങ്ങള്‍ക്ക് ശേഷമാണ് ബി.ജെ.ഡി സർക്കാർ അധികാരത്തില്‍ നിന്ന് പുറത്താകുന്നത്. 1997ലാണ് ബി.ജെ.ഡി സംസ്ഥാനത്ത് ഭരണം പിടിക്കുന്നത്.
147 അംഗ നിയമസഭയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ 78 സീറ്റ് നേടിയാണ് ബി.ജെ.പി ഒഡിഷയില്‍ ഭരണം പിടിച്ചത്. ബി.ജെ.ഡി 51 സീറ്റുകള്‍ നേടി. കോണ്‍ഗ്രസ് 14 സീറ്റുകള്‍ പിടിച്ചു. 74 സീറ്റാണ് സർക്കാർ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം.
ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 21 സീറ്റില്‍ 20ഉം ബി.ജെ.പി പിടിച്ചു. ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്.