പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. കൊവിഡ് ഭേദമായവര്‍ ശാരീരിക ക്ഷമത പരിശോധന നടത്തണം. ദര്‍ശനത്തിനെത്തുന്നവര്‍ക്കൊപ്പം വരുന്ന സഹായികള്‍ക്കും നിര്‍ദ്ദേശങ്ങള്‍ ബാധകമാണെന്ന് ആരോഗ്യ സെക്രട്ടറിയുടെ മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.നിലയ്ക്കല്‍ എത്തുന്നതിന് 24 മണിക്കൂര്‍ മുന്‍പ് പരിശോധിച്ച് കോവിഡ് ഇല്ലെന്ന് ഉറപ്പ് വരുത്തണം.
സാമൂഹിക അകലം, കൈകള്‍ വൃത്തിയാക്കുന്നത് അടക്കമുള്ള കോവിഡ് പൊതു മാര്‍ഗനിര്‍ദേശം പാലിക്കണം. ആന്റിജന്‍ പരിശോധന ഫലം നെഗറ്റീവ് ആണെങ്കിലും മാര്‍ഗനിര്‍ദേശം പാലിക്കണം. ദിവസവും മലചവിട്ടാവുന്ന തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തണം. ശബരിമലയില്‍ എത്തിയാല്‍ 30 മിനിറ്റ് ഇടവിട്ടെങ്കിലും കൈകള്‍ വൃത്തിയാക്കണം. മല കയറുമ്ബോഴും ദര്‍ശനത്തിനു നില്‍ക്കുമ്ബോഴും രണ്ട് അടി അകലം പാലിക്കണമെന്നും മാസ്‌ക്ക് ഉറപ്പായും ധരിക്കണമെന്നും നിര്‍ദേശിക്കുന്നു.
മണ്ഡല മകരവിളക്ക് കാലം ആരംഭിക്കാനിരിക്കെയാണ്ശബരിമല തീര്‍ത്ഥാടനത്തിനായുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പ്
പുറത്തിറക്കിയത്.ദര്‍ശനത്തിന് എത്തുന്ന എല്ലാ തീര്‍ഥാടകരും കൊവിഡ് ഇല്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണം. ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയാലും കൊവിഡ് മുന്‍കരുതലുകള്‍ പാലിക്കണം. കൊവിഡ് മുക്തരാണെങ്കില്‍ ശാരീരിക ക്ഷമത പരിശോധന നടത്തി ആരോഗ്യം ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷം മാത്രം മല കയറാന്‍ പാടുള്ളു. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ തീര്‍ത്ഥാടനത്തില്‍ നിന്ന് മാറി നില്‍ക്കണം. ദര്‍ശനത്തിനെത്തുന്നവര്‍ കൂട്ടം കൂടാന്‍ സാധ്യതയുള്ള നിലയ്ക്കലിലും പമ്ബയിലും ആളുകള്‍ കൂടുന്നത് ഒഴിവാക്കണം. തീര്‍ത്ഥാടകര്‍ക്ക് ഒപ്പം വരുന്ന ഡ്രൈവര്‍മാര്‍ക്കും മറ്റ് സഹായികള്‍ക്കും ഈ മാര്‍ഗ നിര്‍ദേശങ്ങള്‍ ബാധകമാണെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.
കോവിഡ് സൂപ്പര്‍ സ്പ്രെഡ് സാഹചര്യം ഒഴിവാക്കാന്‍ നിയന്ത്രണങ്ങള്‍ വേണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. കോവിഡ് വ്യാപനം ഒഴിവാക്കാന്‍ മൂന്ന് -“സി” കള്‍ ഒഴിവാക്കണം. അതായത് 1. ക്ലോസ്ഡ് സ്പെയ്സ്, അഥവാ അടഞ്ഞ വായുസഞ്ചാരം കുറഞ്ഞ സ്ഥലങ്ങള്‍, 2. ക്രൗഡഡ് സ്പെയ്സ് അഥവാ ആള്‍ക്കൂട്ട സ്ഥലങ്ങള്‍, 3. ക്ലോസ് കോണ്‍ടാക്‌ട് അഥവാ അടുത്ത് ഇടപെടല്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് സര്‍ക്കുലറില്‍ പറയുന്നു.