ഒമ്പത് താരങ്ങൾക്ക് കൊറോണ: ബാർസ – ഡൈനാമോ കീവ് ചാമ്പ്യൻസ് ലീഗ് മത്സരം മാറ്റിവച്ചേക്കും

0
126

ഉക്രൈന്‍ ക്ലബായ ഡൈനാമോ കീവിന്റെ ഒമ്ബത് താരങ്ങള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. നാളെ ബാഴ്സലോണയെ നേരിടേണ്ട ഡൈനാമോ കീവ് ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്‌. 9 പേര്‍ പോസിറ്റീവ് ആയതോടെ ഡൈനാമോ കീവിന് കളിക്കാന്‍ താരങ്ങള്‍ ഇല്ലാത്ത അവസ്ഥയാണ്. ആകെ 13 താരങ്ങളുമായാണ് ഡൈനാമോ കീവ് ബാഴ്സലോണയിലേക്ക് എത്തിയിരിക്കുന്നത്. ഇനി ഇന്ന് വീണ്ടും ഡൈനാമോ കീവിന്റെ താരങ്ങള്‍ കൊറോണ പരിശോധന നേരിടേണ്ടി വരും.

 

ഒരു താരത്തിന് കൂടെ കൊറോണ പോസിറ്റീവ് ആയാല്‍ ഡൈനാമോ കീവിന് മത്സരം ആരംഭിക്കാനുള്ള താരങ്ങളുടെ എണ്ണം തികയാതെ ആകും. അങ്ങനെ വന്നാല്‍ മത്സരം യുവേഫക്ക് മാറ്റിവെക്കേണ്ടി വരും. എന്തായാലും ഇന്ന് കൊറോണ ഫലം വന്നാല്‍ മാത്രമേ മത്സരത്തിന്റെ ഭാവി തീരുമാനമാവുകയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here