ഹാഥ്റാസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി. ജില്ലാ മജിസ്ട്രേറ്റിനെ എന്തുകൊണ്ട് ഇതുവരെ സ്ഥാനത്ത് നിന്ന് മാറ്റിയില്ലെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു.
അതേസമയം പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബത്തിന്റെ സമ്മതമില്ലാതെ സംസ്‌കരിച്ച നടപടിയില്‍ ജില്ലാ ഭരണകൂടത്തിനും പൊലീസിനും എതിരെ രൂക്ഷവിമര്‍ശനമാണ് കേസ് പരിഗണിക്കവേ കോടതി നടത്തിയത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച തുടര്‍ നടപടികള്‍ കോടതി പരിശോധിക്കും.