തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് 7649 ചികിത്സയിലായിരുന്ന പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 96,585 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,94,910 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5694 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 908 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 159 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 82 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം, കണ്ണൂര്‍ 15 വീതം, കോഴിക്കോട് 11, എറണാകുളം 9, മലപ്പുറം 8, തൃശൂര്‍ 5, പത്തനംതിട്ട, ഇടുക്കി, കാസര്‍ഗോഡ് 4 വീതം, പാലക്കാട് 3, കൊല്ലം, കോട്ടയം 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ (ജില്ല തിരിച്ച്)
തൃശൂര്‍- 1011
കോഴിക്കോട്- 869
എറണാകുളം- 816
തിരുവനന്തപുരം- 712
മലപ്പുറം- 653
ആലപ്പുഴ-542
കൊല്ലം- 527
കോട്ടയം- 386
പാലക്കാട്- 374
പത്തനംതിട്ട- 303
കണ്ണൂര്‍- 274
ഇടുക്കി- 152
കാസര്‍ഗോഡ്- 137
വയനാട്- 87
സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍
തൃശൂര്‍- 994
കോഴിക്കോട്- 834
എറണാകുളം- 416
തിരുവനന്തപുരം- 559
മലപ്പുറം- 612
ആലപ്പുഴ- 514
കൊല്ലം- 522
കോട്ടയം- 320
പാലക്കാട്- 195
പത്തനംതിട്ട- 231
കണ്ണൂര്‍- 202
ഇടുക്കി- 87
കാസര്‍ഗോഡ്- 126
വയനാട്- 82
ഇന്ന് രോഗമുക്തി നേടിയവര്‍
തിരുവനന്തപുരം- 941
കൊല്ലം- 529
പത്തനംതിട്ട- 106
ആലപ്പുഴ- 869
കോട്ടയം- 299
ഇടുക്കി -91
എറണാകുളം- 1116
തൃശൂര്‍- 483
പാലക്കാട്- 419
മലപ്പുറം- 1052
കോഴിക്കോട്- 733
വയനാട്- 133
കണ്ണൂര്‍- 537
കാസര്‍ഗോഡ്- 341
26 മരണങ്ങള്‍ സ്ഥിരീകരിച്ചു
26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1332 ആയി.
തിരുവനന്തപുരം കവടിയാര്‍ സ്വദേശിനി വിജയമ്മ (59), പാച്ചല്ലൂര്‍ സ്വദേശി സുബൈദ ബീവി (68), പേയാട് സ്വദേശി കൃഷ്ണന്‍കുട്ടി (72), ചിറയിന്‍കീഴ് സ്വദേശി ബാബു (66), നാവായിക്കുളം സ്വദേശി അശോകന്‍ (60), സാരഥി നഗര്‍ സ്വദേശി എ.ആര്‍. സലീം (60), മണക്കാട് സ്വദേശി അബ്ദുള്‍ റസാഖ് (75), ആലപ്പുഴ ചേര്‍ത്തല സ്വദേശിനി ജയമ്മ (48), കായംകുളം സ്വദേശി ഭാസ്‌കരന്‍ (84), ചേര്‍ത്തല സ്വദേശി ഗോപാലകൃഷ്ണന്‍ (77), അവാലുകുന്ന് സ്വദേശിനി തങ്കമ്മ (83), ചമ്ബക്കുളം സ്വദേശി കൃഷ്ണകുമാര്‍ (58), പത്തനംതിട്ട തിരുവല്ല സ്വദേശിനി അലീന (24), കോട്ടയം മീനച്ചില്‍ സ്വദേശി കെ.എസ്. നായര്‍ (72), എറണാകുളം വടക്കേക്കര സ്വദേശി എം.കെ. പപ്പു (87), വാവക്കാട് സ്വദേശിനി രാജമ്മ (83), പാലകിഴ സ്വദേശിനി മറിയാമ്മ പത്രോസ് (88), ചൊവ്വര സ്വദേശിനി കെ.എ. സുബൈദ (65), ഇടയാര്‍ സ്വദേശിനി കുമാരി (62), മലപ്പുറം സ്വദേശി അലാവി (75), എളംകുളം സ്വദേശി ഗോവിന്ദന്‍ (74), തെയ്യാത്തുംപാടം സ്വദേശിനി മേരി (75), ഒമച്ചാപുഴ സ്വദേശി മുഹമ്മദ് (60), ചെറുശോല സ്വദേശിനി സുഹര്‍ബി (45), വാളാഞ്ചേരി സ്വദേശിനി യശോദ (65), കണ്ണൂര്‍ പന്ന്യന്നൂര്‍ സ്വദേശി കെ. ആനന്ദന്‍ (76) എന്നിവരാണ് മരണമടഞ്ഞത്.
2,82,568 പേര്‍ നിരീക്ഷണത്തില്‍
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,82,568 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,59,651 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,917 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3439 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
24 മണിക്കൂറിനിടെ 48,212 സാമ്ബിളുകള്‍ പരിശോധിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 48,212 സാമ്ബിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്ബിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 43,28,416 സാമ്ബിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
58 പുതിയ ഹോട്ട് സ്‌പോട്ടുകള്‍
ഇന്ന് 58 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 669 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.