കൊച്ചി: ശബരിമലയില്‍ മണ്ഡല മകരവിളക്ക് സീസണിലെത്തുന്ന ഭക്തര്‍ക്കു കോവിഡ് സാഹചര്യം മൂലം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഹൈക്കോടതി തിരുത്തല്‍ വരുത്തി. ഭക്തര്‍ക്കു നിലയ്ക്കലില്‍ വിരിവയ്ക്കാന്‍ അനുമതി നല്‍കണം. 15 സീറ്റുകള്‍ വരെയുള്ള സ്വകാര്യ വാഹനങ്ങള്‍ക്ക് പമ്ബയിലേക്ക് തീര്‍ത്ഥാടകരുമായി പോകാനും അനുവദിക്കണമെന്നു കോടതി നിര്‍ദേശിച്ചു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം 28നു യോഗം ചേര്‍ന്നു ശബരിമലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു.ചീഫ് സെക്രട്ടറി അധ്യക്ഷനായ അഞ്ചംഗ കമ്മിറ്റിയും നിയന്ത്രണങ്ങള്‍ നിര്‍ദേശിച്ചു. ഈ നിര്‍ദേശങ്ങളാണ് ഹൈക്കോടതി പുനഃപരിശോധിച്ചത്.
കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സുരക്ഷിതമായ തീര്‍ത്ഥാടനം ഉറപ്പാക്കാന്‍ സര്‍ക്കാരിനു നടപടികള്‍ സ്വീകരിക്കാം. ഇതു ഭക്തര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നു ഡിവിഷന് ബെഞ്ച് അഭിപ്രായപ്പെട്ടു.