ഹൈദരാബാദ്: കുടുംബവുമായും കോച്ച് ഗോപിചന്ദുമായും പ്രശന്ങ്ങളിലെന്ന് ബാഡ്മിന്റണ്‍ താരം പി.വി സിന്ധു. പ്രീ ഒളിംപിക് നാഷണല്‍ ക്യാമ്ബ് വിട്ട് അപ്രതീക്ഷിതമായി ബ്രിട്ടണിലേക്ക് പോയതിന് പിന്നാലെയാണ് സിന്ധുവിെന്റ പ്രതികരണം. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിെന്റ പ്രതികരണം.
കോച്ചും മുന്‍ ബാഡ്മിന്റണ്‍ താരവുമായ പുല്ലേല ഗോപിചന്ദുമായി യാതൊരു പ്രശ്നവുമില്ലെന്നും മാതാപിതാക്കളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സിന്ധു വ്യക്തമാക്കി. കുടുംബവുമായി പ്രശ്നമില്ലെന്നും നാഷണല്‍ ക്യാമ്ബില്‍ ശരിയായ പരിശീലനം ലഭിക്കാത്തതിനാലാണ് ലണ്ടനിലേക്ക് പോയത് എന്നും സിന്ധുവിെന്റ പിതാവ് പി.വി രമണ പറഞ്ഞിരുന്നു.2018 ഏഷ്യന്‍ ഗെയിംസിന് ശേഷം കോച്ച്ഗോപിചന്ദ് പരിശീലനത്തില്‍ താല്‍പര്യം കാണിക്കുന്നില്ലെന്നും അനുയോജ്യമായ പങ്കാളിയെ പരിശീലത്തിന് കിട്ടുന്നില്ലെന്നും പിതാവ് പി.ടി.ഐയോട് പ്രതികരിച്ചിരുന്നു.എന്നാല്‍ പിതാവിെന്റ വാദത്തോട് പ്രതികരിക്കാനില്ല എന്നായിരുന്നു ഗോപിചന്ദിെന്റ പ്രതികരണം. എട്ടോ പത്തോ ആഴ്ച ലണ്ടനില്‍ തങ്ങുമെന്നും ശേഷം ടൂര്‍ണമെന്‍റുകള്‍ക്ക് മുമ്ബായി ട്രെയിനിങ്ങിന് എത്തുമെന്നും സിന്ധു പഞ്ഞതായും ഗോപിചന്ദ് പ്രതികരിച്ചു