സംസ്ഥാനത്ത് കോവിഡ് പരിശോധനകൾക്ക് ഏകീകൃത നിരക്ക് പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്

0
82

തിരുവനന്തപുരം: കോവിഡ്19 നിര്‍ണയത്തിനായി ലാബുകളില്‍ നടക്കുന്ന പരിശോധനയ്ക്ക് സമാഹൃത നിരക്ക് നിശ്ചയിച്ച്‌ ആരോഗ്യവകുപ്പ് ഉത്തരവായി. ആര്‍.ടി.പി.സി.ആര്‍ (ഓപ്പണ്‍ സിസ്റ്റം)- 2100 രൂപ, ട്രൂനാറ്റ് ടെസ്റ്റ്- 2100 രൂപ, ആന്റിജന്‍ ടെസ്റ്റ്- 625 രൂപ, ജീന്‍എക്‌സ്പര്‍ട്ട്- 2500 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്കുകള്‍.

 

മത്സരാധിഷ്ഠിതമായി ടെസ്റ്റ് കിറ്റുകള്‍ നിര്‍മ്മാണം വ്യാപകമായതിനാല്‍ ഐസിഎംആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ ചെലവില്‍ ലഭ്യമായ സാഹചര്യത്തിലാണ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ച്‌ ഉത്തരവായത്

LEAVE A REPLY

Please enter your comment!
Please enter your name here