അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിലെ ദുരന്തബാധിതര്‍ക്ക് സഹായ ഹസ്തവുമായി അഫ്ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ.ഏകദിന ലോകകപ്പിലെ തന്റെ മുഴുവൻ ശമ്ബളവും ദുരന്തബാധിതര്‍ക്ക് നല്‍കുമെന്ന് താരം അറിയിച്ചു. ട്വിറ്ററിലൂടെയാണ് റാഷിദിന്റെ പ്രഖ്യാപനം.
ശനിയാഴ്ച പകല്‍ 12.19നാണ് അഫ്ഗാനിസ്ഥാനില്‍ ആദ്യചലനം റിപ്പോര്‍ട്ട് ചെയ്തത്. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടര്‍ ചലനങ്ങളുമാണ് നാശം വിതച്ചത്.
‘അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറൻ പ്രവിശ്യകളിൽ (ഹെറാത്ത്, ഫറ, ബാദ്ഗിസ്) ഉണ്ടായ ഭൂകമ്പത്തിന്റെ ദാരുണമായ അനന്തരഫലങ്ങളെക്കുറിച്ച് ഞാൻ വളരെ സങ്കടത്തോടെ മനസിലാക്കുന്നു. ദുരിതബാധിതരെ സഹായിക്കാൻ ഞാൻ എന്റെ എല്ലാ വേൾഡ് കപ്പ് 2023ലെ #CWC23 മാച്ച് ഫീസും സംഭാവന ചെയ്യുന്നു. താമസിയാതെ, ആവശ്യമുള്ള ആളുകളെ പിന്തുണയ്ക്കാൻ കഴിയുന്നവരെ വിളിക്കാൻ ഞങ്ങൾ ഒരു ധനസമാഹരണ ക്യാമ്പയിൻ ആരംഭിക്കും’- റഷീദ് ഖാൻ കുറിച്ചു.