ന്യൂഡല്‍ഹി: ജനാധിപത്യം ഏറ്റവും മോശം കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഈ സാചഹര്യത്തില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കാനുള്ള പോരാട്ടത്തിന് തയാറാകണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ സംസാരിക്കവേ അവര്‍ ആവശ്യപ്പെട്ടു.
ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പാര്‍ട്ടിയുടെ സംസ്ഥാന ചുമതലയുള്ളവരും പങ്കെടുത്തു.നമ്മുടെ അടിസ്ഥാന മുദ്രാവാക്യം ജനങ്ങളെ സേവിക്കുകയെന്നതാണ്. ഇന്ന്, ജനാധിപത്യം അതിെന്റ ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.ഇരകളുടെ ശബ്ദം അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്.’ ട്വിറ്ററില്‍ കോണ്‍ഗ്രസ് പങ്കുവെച്ച വിഡിയോ സന്ദേശത്തില്‍ സോണിയ പറഞ്ഞു. എല്ലാവര്ക്കും അവര്‍ നവരാത്രി ആശംസകള്‍ നേര്‍ന്നു.