ശ്രീനാരായണ സർവ്വകലാശാല വി സി യെ നിയമിച്ചത് യു ജി സി ചട്ടങ്ങൾ മറികടന്ന് : ഹൈക്കോടതിയിൽ ഹർജി

0
108

കൊച്ചി: കൊല്ലത്ത് പുതുതായി സ്ഥാപിച്ച ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി പി.എം. മുബാറക് പാഷയെ നിയമിച്ചത് ചോദ്യം ചെയ്ത് ഹൈകോടതിയില്‍ ഹര്‍ജി. മുബാറക് പാഷയ്ക്ക് നിയമിച്ചത് യുജിസി വ്യവസ്ഥകള്‍ ലംഘിച്ചാണെന്ന് ഹര്‍ജിയില്‍ പറഞ്ഞു. വിസിയാകാനുള്ള മതിയായ യോഗ്യതകള്‍ പാഷയ്ക്കില്ല. വിദ്യാഭ്യാസ മേഖലയില്‍ അദേഹം മികവ് തെളിയിച്ചിട്ടില്ല.

 

സുതാര്യമല്ലാതെയും സെര്‍ച്ച്‌ കമ്മിറ്റി രൂപവത്കരിച്ച്‌ പാനല്‍ നിര്‍ദേശിക്കാതെയും നിയമിച്ചത് നിയമവിരുദ്ധമാണെന്നും കൊച്ചി സര്‍വകലാശാല മാത്തമാറ്റിക്‌സ് വകുപ്പ് മേധാവി ഡോ. പി.ജി. റോമിയോ നല്‍കിയ ഹര്‍ജില്‍ വ്യക്തമാക്കുന്നു. തനിക്ക് വിസിയാകാനുള്ള അവസം നിഷേധിച്ചതിനെ തുടര്‍ന്നാണ് നിയമപരമായ ഇത്തരമൊരു നീക്കം.അതിനാല്‍, മുബാറക് പാഷയുടെ നിയമനനടപടികള്‍ സ്‌റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ അദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. 27 വര്‍ഷം മുമ്ബ് പിഎച്ച്‌ഡി നേടി 25 വര്‍ഷമായി സര്‍വകലാശാല അധ്യാപകനായും 2011ല്‍ പ്രഫസറായും ജോലി ചെയ്യുന്ന തനിക്ക് അവസരം നിഷേധിച്ചുവെന്നും റോമിയോ വ്യക്തമാക്കുന്നു.

 

നിയമിക്കപ്പെടേണ്ടയാള്‍ക്ക് ഏതെങ്കിലും സര്‍വകലാശാലയില്‍ പ്രഫസറായി പത്ത് വര്‍ഷ പരിചയം വേണമെന്നും പൊതു വിജ്ഞാപനത്തിലൂടെ സെര്‍ച്ച്‌ കമ്മിറ്റിയുണ്ടാക്കി തയാറാക്കുന്ന പാനലില്‍നിന്ന് തെരഞ്ഞെടുക്കുന്നവര്‍ വേണമെന്നുമുള്ള നിയമവും മുബാറക് പാഷയുടെ നിയമനത്തില്‍ കാറ്റില്‍ പറത്തിയെന്ന് ഹര്‍ജിയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here