ബിഹാറിലെ വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യ സൈക്കിള്‍ പദ്ധതി.

0
61

ട്‌ന: വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യമായി സൈക്കിള്‍ നല്‍കുന്ന ബിഹാര്‍ സര്‍ക്കാരിന്റെ പദ്ധതിയെ സ്ത്രീശാക്തീകരണം ഉറപ്പുവരുത്തുന്ന നടപടിയായി അംഗീകരിച്ച്‌ ഐക്യരാഷ്ട്രസഭ.

സാംബിയ ഉള്‍പ്പെടെ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിലും പദ്ധതി വിജയകരമായി നടപ്പാക്കി. 2006-ല്‍ നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ കീഴിലാണ് ഒമ്ബതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് സൈക്കിള്‍ സൗജന്യമായി നല്‍കുന്ന പദ്ധതി തുടങ്ങിയത്‌.

പദ്ധതി പെണ്‍കുട്ടികളെ വിദ്യാലയങ്ങളിലേക്ക് ആകര്‍ഷിക്കുന്നതായി യു.എസിലെ നോര്‍ത്ത് ഈസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ നിഷിത് പ്രകാശ് പറഞ്ഞു. 2015-16 കാലഘട്ടത്തില്‍ സാംബിയയില്‍ പദ്ധതി അവതരിപ്പിച്ചതിന് ശേഷം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങളിലേക്ക് പെണ്‍കുട്ടികളുടെ ഹാജര്‍ നില 27 ശതമാനമായും വൈകിയെത്തുന്നവരുടെ എണ്ണം 66 ശതമാനമായും കുറഞ്ഞിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here