മുംബൈ : മോഷ്ടാക്കളുടെ കുത്തേറ്റ് സുരേഷ് റെയ്‌നയുടെ ബന്ധു മരിച്ചു. പഞ്ചാബിലെ പതൻകോട്ടിൽ 58 കാരനായ അശോക് കുമാറാണ് മരിച്ചത്. മറ്റ് കുടുംബാംഗങ്ങൾക്കും പരുക്കേറ്റിട്ടുണ്ട്. പതൻകോട്ടിലെ തരിയൽ ഗ്രാമത്തിൽ ഓഗസ്റ്റ് 19ന് രാത്രിയിലാണ് മോഷണശ്രമവും കൊലപാതകവും നടക്കുന്നത്.
‘കാലെ കച്ചേവാല’ എന്ന സംഘമാണ് മോഷണത്തിനായി അശോക് കുമാറിന്റെ വീട്ടിലെത്തുന്നത്. അശോക് കുമാറിന്റെ തലയ്ക്കാണ് അക്രമികൾ അടിച്ചത്. ഇതിന് പിന്നാലെ അശോക് കുമാർ കൊല്ലപ്പെടുകയായിരുന്നു.
പണവും സ്വർണവും അശോക് കുമാറിന്റെ വീട്ടിൽ നിന്ന് മോഷണം പോയിട്ടുണ്ട്.
പതൻകോട്ട് പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.