IFFI 2023 : എൻഡ്ലെസ്സ് ബോർഡഴ്സ്ന് സുവർണമയൂരം

0
63

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (Goa International Film Fesival Of India) സുവർണമയൂരം (Golden Peacock) അബ്ബാസ് അമിനി (Abbas Amini) സംവിധാനം ചെയ്ത ഇറാനിയൻ ചിത്രം എൻഡ്ലെസ്സ് ബോർഡഴ്സ് (Endless Borders) കരസ്ഥമാക്കി. 40 ലക്ഷം രൂപയാണ് സമ്മാനത്തുക. ലോക ചലച്ചിത്രമേഖലയിലെ ആജീവനാന്തസംഭാവനയ്ക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സത്യജിത് റായ് പുരസ്‌കാരം മേളയിൽ മൈക്കിൾ ഡഗ്ലസിനു സമ്മാനിച്ചു.എൻഡ്ലെസ്സ് ബോർഡഴ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് പൗറിയ രഹിമി സാം മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടി ഓഫ് ഫൂൾസിലെ അഭിനയത്തിന് മേലാനി തിയറി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ബ്ലാഗാസ് ലെസ്സൺസ് എന്ന ചക്കിത്രത്തിലൂടെ സ്റ്റീഫൻ കോമാൻഡെറവ് മികച്ച സംവിധായകനായി.

പ്രത്യേക ജൂറി പരാമർശം റിഷഭ് ഷെട്ടി സംവിധാനം ചെയ്ത കന്നഡ ചിത്രം കാന്താരക്ക് ആണ്. മികച്ച നവാ​ഗത സംവിധായകനായി റെഗർ ആസാദ് കായ തിരഞ്ഞെടുക്കപ്പെട്ടു . ചിത്രം വെൻ ദി സീഡ്‌ലിങ്ങ്സ് ഗ്രോ. മികച്ച വെബ് സീരീസായി പഞ്ചായത്ത്‌ സീസൺ 2 തിരഞ്ഞെടുത്തു.ചൊവ്വാഴ്ച വൈകുന്നേരം ശ്യാമപ്രദാസ് മുഖര്‍ജി ഓഡിറ്റോയത്തില്‍ വൈകീട്ട് നാല് മണിമുതല്‍ തുടങ്ങിയ സമാപന ചടങ്ങുകളിൽ കേന്ദ്ര വാര്‍ത്താ വിനിയമ പ്രക്ഷേപണ സഹമന്ത്രി എല്‍ മുരുകന്‍, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ആയുഷ്മാൻ ഖുറാന, ഗായകൻ ഹരിഹരൻ എന്നിവർ പങ്കെടുത്തു. അമേരിക്കന്‍ ചിത്രം ‘ദ ഫെതര്‍ വെയ്റ്റ് ആയിരുന്നു മേളയുടെ സമാപന ചിത്രം. റോബര്‍ട്ട് കൊളോഡ്‌നിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അതേസമയം രോഹിത് എം ജി കൃഷ്ണൻ സംവിധാനം ചെയ്ത മലയാള ചിത്രം ഇരട്ടയ്ക്ക് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത് . നിറഞ്ഞ കയ്യടിയോടെയാണ് പ്രേക്ഷകർ ചിത്രത്തെ സ്വീകരിച്ചത്.

മികച്ച മികച്ച നവാഗത സംവിധാനത്തിനുള്ള മത്സര ഇനത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്.  ചിത്രത്തിന്റെ സംവിധായകൻ രോഹിത്, നിർമ്മാതാവ് മാർട്ടിൻ പ്രക്കാട്ട്, അഭിനേതാക്കളായ ശ്രീകാന്ത് മുരളി, ആര്യ സലീം, എഡിറ്റർ മനു ആന്റണി, സൗണ്ട് ഡിസൈനർ ചാൾസ് എന്നിവർ ചിത്രത്തിന്റെ പ്രദർശനത്തിനെത്തിയിരുന്നു. ഇത്തവണ മേളയിൽ കേരളത്തിൽ നിന്നുള്ള 5-ൽ അധികം ചിത്രങ്ങളാണ് എത്തിയതെന്നും ഇതാണ് ശരിക്കുള്ള കേരള സ്റ്റോറി എന്നും സംവിധായകൻ രോഹിത് റെഡ് കാർപെറ്റിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here