കൊച്ചി> സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണം നേരിടുന്ന മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറുടെഅറസ്റ്റ് ഹൈക്കോടതി വിലക്കി. ശിവശങ്കറിനെ
23 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി എന്‍ഫോഴ്സ്മെന്‍റിന് നിര്‍ദേശം നല്‍കി. ശിവശങ്കറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാണ്
ജസ്റ്റീസ് അശോക് മേനോന്റെ ഉത്തരവ്.
ജാമ്യാപേക്ഷയില്‍ 23 നകം എതിര്‍ സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ എന്‍ഫോഴ്സ്മെന്‍റിന് കോടതി നിര്‍ദേശം നല്‍കി.അന്വേഷണം നൂറു ദിവസം പിന്നിട്ടെന്നും തൊണ്ണുറ് മണികൂറോളം ചോദ്യം ചെയ്തെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടന്നും ശിവശങ്കറിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പി.വിജയഭാനു
ബോധിപ്പിച്ചു.
പാസ്പോര്‍ട്ടും മറ്റ് രേഖകളും അന്വേഷണ ഏജന്‍സിക്ക് കൈമാറിയിട്ടും ഇന്ന് ഹാജരാകാന്‍ നിര്‍ദേശിച്ച് ഇന്നലെ അടിയന്തര നോട്ടീസ് കിട്ടിയെന്നും ഇന്ന് ഹാജരാകുമെന്നും അറസ്റ്റ് ചെയ്യരുതെന്നും ശിവശങ്കര്‍ അറിയിച്ചുശിവശങ്കര്‍ പ്രതിയല്ലന്നും അറസ്റ്റ് ചെയ്യുമെന്ന ആശങ്കക്ക് അടിസ്ഥാനമില്ലന്നും എന്‍ഫോഴ്സ്മെന്റിന് വേണ്ടിഅഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി.രാജു അറിയിച്ചു.കേസ് 23ലേക്ക് മാറ്റി.