അടിമ നാമത്തില്‍ നിന്ന് മോചിതനായി… ജയ് ഭാരത്’ : കങ്കണ റണാവത്ത്.

0
84

ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കി മാറ്റണമെന്ന് താന്‍ രണ്ടു വര്‍ഷം മുമ്പേ പറഞ്ഞതാണെന്ന് നടി കങ്കണ റണാവത്ത്. താന്‍ മുമ്പ് നടത്തിയ പരാമര്‍ശത്തിന്റെ വാര്‍ത്ത പങ്കുവച്ചുകൊണ്ടാണ് കങ്കണയുടെ പ്രതികരണം. ഇന്ത്യയുടെ പേര് മാറ്റുന്നുവെന്ന ചര്‍ച്ചകളോട് പ്രതികരിച്ചാണ് കങ്കണ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

2021ല്‍ ആണ് ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്ന് കങ്കണ പറഞ്ഞിരുന്നത്. ‘ചിലര്‍ അതിനെ ബ്ലാക്ക് മാജിക് എന്ന് വിളിക്കുന്നു.. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ അടിമ നാമത്തില്‍ നിന്ന് മോചിതനായി… ജയ് ഭാരത്’, എന്നാണ് സ്‌ക്രീന്‍ ഷോട്ടിനൊപ്പം കങ്കണ കുറിച്ചത്.

അതേസമയം, റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് എന്നാക്കാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രമേയം കൊണ്ടുവരും എന്നാണ് സൂചനകള്‍. രാഷ്ട്രപതി ഭവനില്‍ നിന്നുള്ള ക്ഷണകത്തുകളിലും ഭാരത് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ഇന്ത്യയുടെ പേര് ഭാരതം എന്നാക്കി മാറ്റുന്നതിന് പുതിയ പ്രമേയം കേന്ദ്രസർക്കാർ കൊണ്ടുവരുമെന്ന സൂചനകൾ പുറത്തു വന്നിരുന്നു. ജി 20 സമ്മേളനത്തിന് എത്തുന്ന നേതാക്കളെ അത്താഴവിരുന്നിന് ക്ഷണിച്ചുകൊണ്ട് രാഷ്ട്രതിഭവൻ അയച്ച കത്തിൽ, ഇന്ത്യൻ രാഷ്ട്രപതി എന്നതിനു പകരം ഭാരതത്തിന്റെ രാഷ്ട്രപതി എന്നാണ് എഴുതിയിരുന്നത്. ഇതിന് പിന്നാലെയാണ് ചർച്ചകളും ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here