ടി20 ചരിത്രത്തിൽ ഇടം കുറിച്ച് ജയ്ദേവ് ഉനദ്കട്ട്. തമിഴ്നാടിനെതിരെ പത്താം വിക്കറ്റിൽ ചേതൻ സക്കറിയയ്ക്കൊപ്പം 62 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി. ടി20 ക്രിക്കറ്റിലെ രണ്ടാമത്തെ ഉയർന്ന കൂട്ടുകെട്ടിനൊപ്പമാണിത്. 11-ാം നമ്പറിൽ ഇറങ്ങി 40 റൺസ് നേടിയ ഉനദ്കട്ടിന്റേത് ടി20 ക്രിക്കറ്റിൽ ഈ ബാറ്റിങ് പൊസിഷനിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ്.







