പാതിരാത്രിയിൽ ഉജ്ജ് നദിക്കരയിലൂടെ നുഴഞ്ഞുകയറ്റ ശ്രമം; പത്താൻകോട്ട് അതിർത്തിയിൽ പാക് നുഴഞ്ഞുകയറ്റക്കാരനെ വധിച്ച് ബിഎസ്എഫ്
പത്താൻകോട്ട്: പഞ്ചാബിലെ പത്താൻകോട്ട് ജില്ലയിൽ അന്താരാഷ്ട്ര അതിർത്തി വഴി നുഴഞ്ഞുകയറാൻ ശ്രമിച്ച പാകിസ്ഥാൻ സ്വദേശിയെ അതിർത്തിരക്ഷാ സേന (BSF) വെടിവെച്ചുകൊന്നു. വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ പത്താൻകോട്ടിലെ ബാമിയാൽ സെക്ടറിലെ പഹാദ്പൂർ ബോർഡർ ഔട്ട്പോസ്റ്റിന് സമീപം ഉജ്ജ് നദിക്കരയിലാണ് സംഭവം. നുഴഞ്ഞുകയറ്റക്കാരൻ ഏകദേശം 120 മീറ്ററോളം ഇന്ത്യൻ അതിർത്തിക്കുള്ളിലേക്ക് കടന്നതായി റിപ്പോർട്ടുകളുണ്ട്. ഡിഎസ്പി (റൂറൽ) രാജീന്ദർ സിംഗ് മൻഹാസ് സംഭവം സ്ഥിരീകരിച്ചു.





