തിരുവനന്തപുരം വെള്ളക്കെട്ട് ഒരു മണിക്കൂറിൽ പെയ്തത് 91 മില്ലിമീറ്റർ മഴ അതിതീവ്ര മഴയിൽ നഗരം വെള്ളത്തിലായി.

0
4

തിരുവനന്തപുരം വെള്ളക്കെട്ട്
ഒരു മണിക്കൂറിൽ പെയ്തത് 91 മില്ലിമീറ്റർ മഴ
അതിതീവ്ര മഴയിൽ നഗരം വെള്ളത്തിലായി.

തിരുവനന്തപുരം നഗരത്തിലെ രൂക്ഷമായ വെള്ളക്കെട്ടിന് പിന്നിൽ കുറഞ്ഞ സമയത്തിനുള്ളിൽ ലഭിച്ച അതിശക്തമായ മഴയാണെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ നീത കെ. ഗോപാൽ.

ഒരു മണിക്കൂറിനുള്ളിൽ മാത്രം 91 മില്ലിമീറ്റർ മഴയാണ് തിരുവനന്തപുരത്ത് ലഭിച്ചത്. സാധാരണയായി 24 മണിക്കൂറിനുള്ളിൽ ലഭിക്കുന്ന മഴയുടെ അളവിന് തുല്യമായ മഴ വെറും ഒന്നര മണിക്കൂറിനുള്ളിൽ പെയ്തിറങ്ങിയെന്നാണ് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ വ്യക്തമാക്കിയത്.

ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയധികം മഴ ലഭിക്കുമ്പോൾ നഗരത്തിലെ ഓടകൾക്കും ഓടകളുടെ നീരൊഴുക്കിനും വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങൾക്കും വലിയ സമ്മർദം ഉണ്ടാകാം. അതിന്റെ ഫലമായി താഴ്ന്ന പ്രദേശങ്ങളിലും പ്രധാന റോഡുകളിലും വെള്ളം കെട്ടിനിൽക്കാനുള്ള സാഹചര്യം ഉണ്ടാകുന്നു.

വെള്ളക്കെട്ട്:
മഴ മാത്രമാണോ കാരണം?

അതിശക്തമായ മഴ വെള്ളക്കെട്ടിന്റെ തൽക്ഷണ കാരണമാകാമെങ്കിലും നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നത്തെ മഴയുടെ തീവ്രതയിൽ മാത്രം ഒതുക്കിക്കാണാനാവില്ല.

മഴവെള്ളം വേഗത്തിൽ ഒഴുകിപ്പോകുന്നതിനുള്ള ഓടകളുടെ ശേഷി, കൃത്യമായ ഡ്രെയിനേജ് സംവിധാനം, തോടുകളുടെയും നീർച്ചാലുകളുടെയും സംരക്ഷണം, കൈയേറ്റങ്ങൾ, മാലിന്യം അടിഞ്ഞുകൂടുന്നത് തുടങ്ങിയ കാര്യങ്ങളും ദീർഘകാല പരിഹാരത്തിൽ പരിശോധിക്കേണ്ടതുണ്ട്.

കാലങ്ങളായി തിരുവനന്തപുരം കോർപ്പറേഷൻ ഭരിച്ചിരുന്ന ഇടത്പക്ഷവും, കേരളം മാറി മാറി ഭരിച്ച ഇടത് വലതു സർക്കാരുകളും ഈ വിഷയത്തിൽ വലിയ വീഴ്ചവരുത്തി എന്നുള്ളതാണ് സത്യം

ഇനി പുതിയ മേയറും ഭരണസമിതിയും നഗരത്തിന് വേണ്ടി ചെയ്യേണ്ട ശാശ്വത പരിഹാരങ്ങൾ എന്തൊക്കെയാണ്.

1.ഓരോ മഴക്കാലത്തും തിരുവനന്തപുരം നഗരത്തിൽ വെള്ളക്കെട്ട് ആവർത്തിക്കാതിരിക്കാൻ ശാസ്ത്രീയമായ പഠനവും ദീർഘകാല പദ്ധതികളും ആവശ്യമാണ്.
2.നഗരത്തിലെ പ്രധാന ഓടകളും തോടുകളും നവീകരിക്കുക.
3.മഴവെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുന്ന ഭാഗങ്ങൾ കണ്ടെത്തുക.
4.വെള്ളക്കെട്ട് പതിവായ പ്രദേശങ്ങളിൽ പ്രത്യേക ഡ്രെയിനേജ് സംവിധാനം ഒരുക്കുക.
5.നീർച്ചാലുകളിലെ കൈയേറ്റങ്ങളും മാലിന്യനിക്ഷേപവും തടയുക.
6.അതിതീവ്ര മഴയെ നേരിടാൻ കഴിയുന്ന നഗരാസൂത്രണത്തിന് മുൻഗണന നൽകുക.

ഒരു കാര്യം വ്യക്തമാണ്: മഴയുടെ തീവ്രത പ്രകൃതിയുടെ വെല്ലുവിളിയാണ്. എന്നാൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ശാസ്ത്രീയ സംവിധാനങ്ങൾ ഒരുക്കുക എന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്.

പ്രകൃതിക്ഷോഭങ്ങളെ പൂർണമായി തടയാനാവില്ല. പക്ഷേ കൃത്യമായ ആസൂത്രണത്തിലൂടെയും മുൻകരുതലുകളിലൂടെയും ജനങ്ങൾക്കുണ്ടാകുന്ന ദുരിതം കുറയ്ക്കാൻ തീർച്ചയായും കഴിയും.

തിരുവനന്തപുരം നഗരത്തിന് വേണ്ടത് താൽക്കാലിക പരിഹാരങ്ങളല്ല, വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാണ്.
അത്‌ നടപ്പാക്കാൻ ബഹു :മേയർ രാജേഷിനും, ഭരണസമിതിക്കും കഴിയും.
നിങ്ങൾക്കേ കഴിയൂ.

LEAVE A REPLY

Please enter your comment!
Please enter your name here