സിജെപി നേതാക്കളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് പഴയ റീച്ചില്ല; പിന്നിൽ നരേന്ദ്ര മോദിയെന്ന് അഭിജിത്ത് ദീപ്കെ

0
8

സിജെപി നേതാക്കളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് പഴയ റീച്ചില്ല; പിന്നിൽ നരേന്ദ്ര മോദിയെന്ന് അഭിജിത്ത് ദീപ്കെ…

മെറ്റയുടെ ഇൻസ്റ്റാഗ്രാം അൽഗോരിതം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്റുകൾക്ക് ഉയർന്ന റീച്ച് നൽകുന്നുവെന്ന് സിജെപി പരമോന്നത നേതാവ് അഭിജിത് ദീപ്കെ. താൻ ഉൾപ്പെടെയുള്ള പ്രതിപക്ഷത്തെ നേതാക്കൾക്ക് പഴയ റീച്ചില്ലെന്നും ദീപ്കെ പരിതപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് 20 മിനിറ്റിനുള്ളിൽ 10,000 ലൈക്കുകളിൽ എത്തി. എന്നാൽ, അംബേദ്ക്കറെ കുറിച്ചുള്ള തങ്ങളുടെ ഒരു പോസ്റ്റിന് 10,000 ലൈക്ക് കിട്ടാൻ രണ്ട് മണിക്കൂർ എടുത്തു. ഇതു പ്രകടമായ വിവേചനമാണെന്നാണ് സിജെപി നേതാവ് പറയുന്നത്. അഭിജിത് ദീപ്കെയുടെ ഈ പോസ്റ്റിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ രീതിയിൽ ട്രോളുകൾ പ്രചരിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here