കേരള മുൻ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ മകൾ ഇ.എം. രാധ അന്തരിച്ചു. വനിതാ കമ്മീഷൻ മുൻ അംഗമാണ്. ഇഎംഎസിന്റെ ഇളയ മകളാണ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഇ.എം. രാധയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.
“ഇ.എം.എസ്സിന്റെ മകളും, അരനൂറ്റാണ്ടോളം കാലം ദേശാഭിമാനിയുടെ കരുത്തുറ്റ പ്രവർത്തകയുമായിരുന്ന ഇ.എം. രാധയുടെ വിയോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.
ഉറച്ച രാഷ്ട്രീയ ബോധ്യത്തോടെ സി.പി.ഐ (എം)-നു വേണ്ടി ദീർഘകാലം പ്രവർത്തിച്ച കരുത്തുറ്റ സഖാവായിരുന്നു രാധ.
ദേശാഭിമാനിക്ക് മുമ്പ് ചിന്തയിലും പ്രവർത്തിച്ചിരുന്നു. പൊതുരംഗത്തും അവർ സജീവ സാന്നിധ്യമായിരുന്നു.
സംസ്ഥാന വനിതാ കമ്മീഷൻ അംഗമായും, പിന്നീട് വയോജന കമ്മീഷൻ അംഗമായും മികച്ച രീതിയിൽ ഔദ്യോഗിക ചുമതലകൾ നിർവഹിക്കാൻ അവർക്ക് സാധിച്ചു. ഏറ്റെടുത്ത ഉത്തരവാദിത്തങ്ങളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ രാധയ്ക്ക് കഴിഞ്ഞിരുന്നു.







