ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!

0
41

ദുബായ്: ഹോർമുസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയുള്ള സംഘർഷാവസ്ഥ വീണ്ടും രൂക്ഷമാകുന്നു. ഇറാനെതിരെ അമേരിക്ക ഉപരോധം ശക്തമാക്കിയ സാഹചര്യത്തിൽ മേഖലയിൽ സുരക്ഷാ ആശങ്കകൾ ഉയർന്നിരിക്കുകയാണ്.

ഹോർമുസ് കടലിടുക്ക് ഇറാന്റെ നിയന്ത്രണത്തിലുള്ളതല്ലെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് വ്യക്തമാക്കി. അന്താരാഷ്ട്ര സമുദ്രപാതകളുടെ സ്വതന്ത്ര ഉപയോഗം ഉറപ്പാക്കാനുള്ള ആഗോള ശ്രമങ്ങൾക്ക് ഗൾഫ് രാജ്യങ്ങൾ പിന്തുണ നൽകുമെന്നും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അറിയിച്ചു.

ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫയുമായി മനാമയിൽ നടത്തിയ കൂടിക്കാഴ്ചയിൽ മേഖലയിലെ സുരക്ഷാ സാഹചര്യം വിശദമായി ചർച്ചയായി. ഇറാനുമായി ബന്ധപ്പെട്ട ആശങ്കകളും സംഘർഷ സാധ്യതകളും പ്രധാന വിഷയങ്ങളായി.

അതേസമയം, ഖത്തർ ഇറാനോട് കൂടുതൽ വിട്ടുവീഴ്ച്ചകൾക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. ഖത്തർ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽത്താനി, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ സമുദ്രപാതകളെ സമ്മർദ്ദ ഉപാധിയായി ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു.

ചർച്ചകൾ പരാജയപ്പെടാൻ കാരണമായത് അമേരിക്കയുടെ അന്യായ ആവശ്യങ്ങളും ഉപരോധങ്ങളുമാണെന്ന് ഇറാൻ ആരോപിച്ചു.

യുഎസ് സെൻട്രൽ കമാൻഡ് നൽകിയ വിവരങ്ങൾ പ്രകാരം, ഒമാൻ തീരത്തും ഹോർമുസ് കടലിടുക്കിലും കപ്പൽ ഗതാഗതത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനെ യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സ്ഥിരീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here