2027ൽ ഉത്തർപ്രദേശിൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) വീണ്ടും അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപിയും മറ്റ് രാഷ്ട്രീയ പാർട്ടികളും തമ്മിലുള്ള വ്യത്യാസം വ്യക്തമായതാണെന്നും (അന്തർ സ്പഷ്ട് ഹൈ) തുടർഭരണത്തിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലഖ്നൗവിൽ നടന്ന ‘റൈസിങ് ഭാരത് സമ്മിറ്റിൽ’ നെറ്റ്വർക്ക് 18 ഗ്രൂപ്പ് എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിയുമായി നടത്തിയ അഭിമുഖത്തിലാണ് യോഗി ആദിത്യനാഥ് നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ ഒമ്പതര വർഷത്തിനിടെ ഉത്തർപ്രദേശിലുണ്ടായ മാറ്റങ്ങളും വികസന നേട്ടങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെട്ടതും അടിസ്ഥാന സൗകര്യങ്ങൾ വികസിച്ചതും ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ അർഹരായവരിലേക്ക് നേരിട്ടെത്തിക്കാൻ സാധിച്ചതും ഈ മാറ്റത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.







