ഭാരത് ഉച്ചകോടിയിൽ ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾ നടത്തി രാജ്യത്തെ അപമാനിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ശ്രമിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
കഴിഞ്ഞ രണ്ടു ദിവസമായി കോൺഗ്രസ് പാർട്ടി ഹൈദരാബാദിൽ ‘ഭാരത് ഉച്ചകോടി 2026’ സംഘടിപ്പിച്ചു. രാജ്യത്തുനിന്നും വിദേശത്തുനിന്നുമുള്ള ഇടതുപക്ഷ പ്രത്യയശാസ്ത്ര പ്രചാരകരെ അവർ ഇന്ത്യയിലേക്ക് ക്ഷണിച്ചു, കോൺഗ്രസിന്റെ യുവരാജാവും അവിടെയെത്തിയിരുന്നുവെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. ഭാരത് ഉച്ചകോടി എന്ന് പേരിട്ടിട്ടും, അന്താരാഷ്ട്ര സമ്മേളനത്തിൽ ഇന്ത്യാ വിരുദ്ധ അഭിപ്രായങ്ങൾ പ്രകടിപ്പിച്ച് ലോകമെമ്പാടും ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്ന ജോലിയാണ് രാഹുൽ ഗാന്ധി ചെയ്തതെന്നും ബി.ജെ.പി നേതാവ് കൂട്ടിച്ചേർത്തു.
തുടർച്ചയായ മൂന്ന് തിരഞ്ഞെടുപ്പ് തോൽവികളിൽ നിന്നുണ്ടായ നിരാശയാണ് കോൺഗ്രസിന്റെ ഇത്തരം പ്രവൃത്തികൾക്ക് കാര്യമെന്നും അദ്ദേഹം ആരോപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പുകളിലെ തോൽവികളുടെ നിരാശയാണ് കോൺഗ്രസ് പാർട്ടി വിവിധ രീതികളിൽ പുറത്തെടുക്കുന്നതെന്നും ബി.ജെ.പി നേതാവ് വ്യക്തമാക്കി.







