തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി., ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. എസ്.എസ്.എല്‍.സി., ടി.എച്ച്.എസ്.എല്‍.സി., എ.എച്ച്.എസ്.എല്‍.സി., എസ്.എസ്.എല്‍.സി. (എച്ച്.ഐ.) പരീക്ഷകള്‍ 2027 മാര്‍ച്ച് 1-ന് ആരംഭിച്ച് മാര്‍ച്ച് 30-ന് അവസാനിക്കും.
ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പരീക്ഷകള്‍ മാര്‍ച്ച് 2-ന് ആരംഭിച്ച് മാര്‍ച്ച് 30-ന് അവസാനിക്കും. 2027 മാര്‍ച്ച് 8-ന് ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും രാവിലെ 9.30-ന് എസ്.എസ്.എല്‍.സി. പരീക്ഷകള്‍ ആരംഭിക്കും. മാര്‍ച്ച് 8-ന് ഉച്ചയ്ക്ക് 1.30-നാണ് പരീക്ഷ ആരംഭിക്കുക. ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 12 മുതല്‍ 30 വരെ ഉച്ചയ്ക്ക് 2 മണിക്കും മറ്റ് ദിവസങ്ങളില്‍ രാവിലെ 9.30-നും ആയിരിക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
എസ്.എസ്.എല്‍.സി. പരീക്ഷ വിശദമായ സമയ വിവര പട്ടിക (സമയം രാവിലെ 9.30 മുതല്‍ 11.15 വരെ)
2027 മാര്‍ച്ച് 1 – ഒന്നാം ഭാഷ പാര്‍ട്ട്-1 (മലയാളം, കന്നഡ, ഉറുദു, ഗുജറാത്തി, അഡീഷണല്‍ ഇംഗ്ലീഷ്, അഡീഷണല്‍ ഹിന്ദി, സംസ്കൃതം, അറബിക്)
2027 മാര്‍ച്ച് 3 – ഒന്നാം ഭാഷ പാര്‍ട്ട്-2 (മലയാളം, തമിഴ്, കന്നഡ, സ്പെഷ്യല്‍ ഇംഗ്ലീഷ്, ഫിഷറീസ് സയന്‍സ്, അറബിക് ഓറിയന്‍റല്‍, സംസ്കൃതം ഓറിയന്‍റല്‍)
മാര്‍ച്ച് 5 – മൂന്നാം ഭാഷ (ഹിന്ദി, ജനറല്‍ നോളജ്)
മാര്‍ച്ച് 8 – ഉച്ചയ്ക്ക് 2 മുതല്‍ 3.45 വരെ കെമിസ്ട്രി
മാര്‍ച്ച് 12 മുതല്‍ രാവിലെ 9.30 – ഫിസിക്സ്
മാര്‍ച്ച് 16 – രണ്ടാം ഭാഷ (ഇംഗ്ലീഷ്)
മാര്‍ച്ച് 18 – ബയോളജി
മാര്‍ച്ച് 23 – സോഷ്യല്‍ സയന്‍സ്
മാര്‍ച്ച് 30 – ഗണിത ശാസ്ത്രം
രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ
മാര്‍ച്ച് 2 – പാര്‍ട്ട്-2 ഭാഷ, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി
മാര്‍ച്ച് 8 – കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചര്‍, ബിസിനസ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
മാര്‍ച്ച് 12 – ഫിസിക്സ്, സോഷ്യോളജി, ആന്ത്രോപ്പോളജി
മാര്‍ച്ച് 15 – ഇക്കണോമിക്സ്, ഇലക്ട്രോണിക് സിസ്റ്റം
മാര്‍ച്ച് 17 – മാത്തമറ്റിക്സ്
മാര്‍ച്ച് 19 – പാര്‍ട്ട് 3 ഭാഷകള്‍, സംസ്കൃതം ശാസ്ത്ര, സൈക്കോളജി
മാര്‍ച്ച് 22 – പാര്‍ട്ട് 1 ഇംഗ്ലീഷ്
മാര്‍ച്ച് 24 – ജ്യോഗ്രഫി, മ്യൂസിക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അക്കൗണ്ടന്‍സി
മാര്‍ച്ച് 29 – ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്കൃതം സാഹിത്യ, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് ലിറ്ററേച്ചര്‍
മാര്‍ച്ച് 30 – ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേര്‍ണലിസം, കംപ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ്
ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷം
മാര്‍ച്ച് 2 – ജ്യോഗ്രഫി, മ്യൂസിക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അക്കൗണ്ടന്‍സി
മാര്‍ച്ച് 8 – ഫിസിക്സ്, സോഷ്യോളജി, ആന്ത്രോപ്പോളജി
മാര്‍ച്ച് 12 – കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചര്‍, ബിസിനസ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
മാര്‍ച്ച് 15 – പാര്‍ട്ട് 1 ഇംഗ്ലീഷ്
മാര്‍ച്ച് 17 – പാര്‍ട്ട് 3 ഭാഷകള്‍, സംസ്കൃതം ശാസ്ത്ര, സൈക്കോളജി
മാര്‍ച്ച് 19 – മാത്തമറ്റിക്സ്
മാര്‍ച്ച് 22 – ഇക്കണോമിക്സ്, ഇലക്ട്രോണിക് സിസ്റ്റം
മാര്‍ച്ച് 24 – പാര്‍ട്ട് 2 ഭാഷകള്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഐ.ടി.
മാര്‍ച്ച് 29 – ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേര്‍ണലിസം, കംപ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ്
മാര്‍ച്ച് 30 – ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്കൃതം സാഹിത്യ, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് ലിറ്ററേച്ചര്‍
എസ്.എസ്.എല്‍.സി.ക്ക് ഗള്‍ഫും ലക്ഷദ്വീപും ഉള്‍പ്പെടെ 3049 പരീക്ഷാ കേന്ദ്രങ്ങളും ഹയര്‍സെക്കന്‍ഡറിക്ക് രണ്ടായിരത്തോളം കേന്ദ്രങ്ങളുമുള്ളതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. എസ്.എസ്.എല്‍.സി.ക്ക് 4,25,000 വിദ്യാര്‍ത്ഥികളും ഹയര്‍ സെക്കന്‍ഡറിക്ക് 9 ലക്ഷം വിദ്യാര്‍ത്ഥികളുമാണ് പരീക്ഷയെഴുതുന്നത്. എസ്.എസ്.എല്‍.സി.യുടെ മൂല്യ നിര്‍ണയം ഏപ്രില്‍ 5 മുതല്‍ 27 വരെ നടത്തി മെയ് ആദ്യ വാരം ഫല പ്രഖ്യാപനം നടത്താനാണ് ആലോചിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി മൂല്യ നിര്‍ണയം ഏപ്രില്‍ 5-ന് തുടങ്ങി മെയ് 15-ന് പൂര്‍ത്തിയാക്കി വൈകാതെ ഫല പ്രഖ്യാപനം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി ഷംസുദ്ദീന്‍ പറഞ്ഞു.





