സംസ്ഥാനത്തെ 2027ലെ എസ്എസ്എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. മാർച്ച് ഒന്നിന് എസ്എസ്എൽസി പരീക്ഷകൾ ആരംഭിക്കും. ഐടി പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 1 മുതൽ 15 വരെ നടക്കും. ഏപ്രിൽ 5 മുതൽ മൂല്യനിർണയം തുടങ്ങും. മെയ് മാസം ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും. മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 20 വരെ നടത്തും. 4,25,000 വിദ്യാർത്ഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനാണ് വാർത്താസമ്മേളനത്തിൽ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചത്.
ഹയർ സെക്കൻഡറി/ വിഎച്ച് എസ് ഇ ഒന്ന് രണ്ട് വർഷ പരീക്ഷകൾ മാർച്ച് 2ന് തുടങ്ങും. മാർച്ച് 2 മുതൽ മാർച്ച് 30 വരെയാണ് പരീക്ഷകൾ നടക്കുക. മാർച്ച് 12, 30 തീയതികളിൽ മാത്രം ഉച്ചക്ക് 2 മണിക്കും ബാക്കി ദിവസങ്ങളിൽ രാവിലെ 9.30 നും പരീക്ഷ ആരംഭിക്കുന്ന രീതിയിലാണ് ടൈംടേബിൾ സജീകരിച്ചിരിക്കുന്നത്. രണ്ടാം വർഷ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ ജനുവരി 25ന്ആരംഭിക്കും. മോഡൽ പരീക്ഷ ഫെബ്രുവരി 11 മുതൽ ഫെബ്രുവരി 24 വരെ നടക്കും. മെയ് 15ന് ഹയർസെക്കൻഡറി ഫലം പ്രഖ്യാപിക്കും.






