നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘രാമായണ’ത്തിലെ ‘മംഗൾ രംഗ്’ എന്ന ഗാനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ. ഗാനത്തിന് സൂഫി, ഖവ്വാലി ശൈലികളുമായി സാദൃശ്യമുണ്ടെന്ന വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്ന പശ്ചാത്തലത്തിലാണ് റഹ്മാന്റെ തുറന്നുപറച്ചിൽ.
താൻ ചെയ്ത ജോലിയിൽ പൂർണ്ണ ആത്മാർത്ഥത പുലർത്തിയിട്ടുണ്ടെന്നും, സോഷ്യൽ മീഡിയ വിമർശനങ്ങൾ ശ്രദ്ധിക്കാൻ എനിക്ക് സമയമോ ഊർജമോ ഇല്ലെന്നും റഹ്മാൻ വ്യക്തമാക്കി. ശ്രേയ ഘോഷാലും അർജിത് സിങ്ങും ചേർന്ന് ആലപിച്ച ഗാനത്തെച്ചൊല്ലിയുള്ള തർക്കങ്ങളും റഹ്മാന്റെ പ്രതികരണവും വിശദമായി അറിയാം!








