ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരനിരയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ച രണ്ട് പേരാണ് മോഹൻലാലും രജനികാന്തും. അഞ്ച് പതിറ്റാണ്ടുകളിലും ഇൻഡസ്ട്രി ഹിറ്റുകൾ സ്വന്തമാക്കിയ അപൂർവ നേട്ടമാണ് ഇരുവരെയും വേറിട്ടുനിർത്തുന്നത്. ഇന്ത്യൻ സിനിമയിൽ മറ്റൊരു താരത്തിനും അവകാശപ്പെടാനാകാത്ത ഈ റെക്കോർഡ് തന്നെയാണ് മോഹൻലാലിന്റെയും രജനികാന്തിന്റെയും താരമൂല്യത്തിന്റെ മറ്റൊരു തെളിവ്.








