വെല്ലിങ്‌ടണ്‍: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള രണ്ടാം ടി20 മത്സരം ഇന്ന്. ഹാഗ്ലി ഓവലില്‍ ഉച്ചയ്‌ക്ക് 12.30നാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. ആദ്യ മത്സരത്തില്‍ 226 റണ്‍സിന്‍റെ റെക്കോഡെന്ന ലക്ഷ്യം മറികടന്നതിലെ ആത്മവിശ്വാസം മുറുകെ പിടിച്ച് കളിക്കളത്തിലെത്തുന്ന ഇന്ത്യയ്‌ക്ക് ഇഷാന്‍ കിഷനേറ്റ പരിക്ക് വന്‍ തിരിച്ചടിയാണ്.
ഒന്നാം ടി20 മത്സരത്തിലാണ് ഇഷാന്‍ കിഷന് പരിക്കേറ്റത്. വലത് തുടയ്‌ക്കാണ് പരിക്കേറ്റത്. അതുകൊണ്ട് തന്നെ ഇന്ന് നടക്കാനിരിക്കുന്ന രണ്ടാം മത്സരത്തില്‍ ഇഷാന്‍ കിഷാന്‍ കളിക്കില്ലെന്ന് ബിസിസിഐ അറിയിച്ചു. മൂന്നാം നമ്പറില്‍ ബാറ്റിങ്ങിന് ഇറങ്ങാറുള്ള ഇഷാന്‍റെ അസാന്നിധ്യം ഇന്ത്യന്‍ നിരയില്‍ വലിയ മാറ്റത്തിന് വഴിയൊരുക്കും.
അതേസമയം ഈ സാഹചര്യത്തില്‍ വൈഭവ് സൂര്യവംശിക്ക് പ്ലേയിങ് ഇലവനില്‍ അവസരം ലഭ്യമാകുമോയെന്ന് ഉറ്റുനോക്കുകയാണ് കായിക പ്രേമികള്‍. അതിനുള്ള സാധ്യതയും വളരെയധികമാണ്. എന്നാല്‍ ഇതേക്കുറിച്ച് ഒദ്യോഗിക സ്ഥിരീകരണമൊന്നും പുറത്ത് വന്നിട്ടില്ല.
എന്നാല്‍ സഞ്ജു സാംസണും അഭിഷേക് ശര്‍മയും മികച്ച രീതിയില്‍ മുന്നേറ്റം തുടരുന്നതിനാല്‍ വൈഭവിനെ ഓപ്പണറാക്കുന്നതിനെ കുറിച്ച് നിലവില്‍ ആലോചിക്കുന്നില്ലെന്ന് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ശ്രേയസ് അയ്യരും പരിശീലകന്‍ ഗൗതം ഗംഭീറും നേരത്തെ അറിയിച്ചിരുന്നു. ഇഷാന്‍ കിഷാന്‍റെ അഭാവം തീര്‍ക്കാന്‍ വൈഭവിനെ മൈതാനത്തിറക്കാനുള്ള സാധ്യതയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ടീമിന്‍റെ ഇക്കാര്യത്തിലെ തീരുമാനം മത്സരത്തിന് മുമ്പ് മാത്രമെ അറിയാനാകൂ.
കാലാവസ്ഥ നിര്‍ണായകം
മത്സരം നടക്കാനിരിക്കുന്ന ന്യൂസിലന്‍ഡിലെ ഹാഗ്ലി ഓവലിലെ കാലാവസ്ഥയും നിര്‍ണായകമാകുമെന്നാണ് റിപ്പോര്‍ട്ട്. കാലാവസ്ഥയുടെയും കാറ്റിന്‍റെ ഗതിയും കണക്കിലെടുത്തായിരിക്കും അധിക പേസറെ ഉള്‍പ്പെടുത്തുന്നതും രണ്ടാമതൊരു സ്‌പിന്നറെ കളിപ്പിക്കുന്നതും സംബന്ധിച്ച് തീരുമാനിക്കുക. ഇത് തന്നെയാണ് ടീം മാനേജ്‌മെന്‍റില്‍ നിന്നും ലഭിക്കുന്ന വിവരവും.
ടി20യിലെ ടീമംഗങ്ങള്‍
നിലവില്‍ ക്യാപ്‌റ്റന്‍ ശ്രേയസ് അയ്യര്‍, അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, വൈഭവ് സൂര്യവംശി, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, അക്‌സര്‍പട്ടേല്‍, ശിവം ദുബൈ, നിതീഷ് കുമാര്‍ റെഡ്ഡി, ധമന്‍ ധിര്‍, പ്രിന്‍സ് യാദവ്, മയങ്ക് യാദവ്, അര്‍ഷ്‌ദീപ് സിങ്, ഭുവനേശ്വര്‍ കുമാര്‍, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ് എന്നിവരാണ് നല്‍കിയ പട്ടികയിലുള്ളത്. ഇതില്‍ ഇഷാന്‍ കിഷന് പരിക്കേറ്റതോടെ വൈഭവ് സൂര്യവംശിയുടെ കാര്യത്തില്‍ മത്സരത്തിന് തൊട്ട് മുമ്പുള്ള ഔദ്യോഗിക പ്രഖ്യാപനത്തോടെ മാത്രമെ വ്യക്തത വരൂ.







