സ്ക്വാഷ് കോർട്ടിൽ അദ്ഭുതങ്ങൾ തുടർന്ന് ഇന്ത്യയുടെ യുവതാരം അനാഹത് സിംഗ്

0
8

സ്ക്വാഷ് കോർട്ടിൽ അദ്ഭുതങ്ങൾ തുടർന്ന് ഇന്ത്യയുടെ യുവതാരം അനാഹത് സിംഗ്. പിഎസ്‌എ ഗോൾഡ് ലെവൽ ടൂർണമെന്റായ സിലിക്കൺ വാലി ഓപ്പണിന്റെ സെമിഫൈനലിലേക്ക് അനാഹത് യോഗ്യത നേടി. ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഈജിപ്തിന്റെ ലോക പതിനാലാം റാങ്കുകാരിയായ സാൽമ ഹാനിയെയാണ് അനാഹത് അട്ടിമറിച്ചത്. വാശിയേറിയ അഞ്ച് ഗെയിമുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യൻ താരത്തിന്റെ വിജയം.

​മത്സരത്തിൽ മികച്ച തുടക്കമിട്ട പതിഞ്ചാം റാങ്കുകാരിയായ അനാഹത്, 11-4, 8-11, 11-4, 2-11, 5-11 എന്ന സ്കോറിനാണ് എതിരാളിയെ വീഴ്ത്തിയത്. കടുത്ത പോരാട്ടത്തിലൂടെ ഈ നേട്ടം സ്വന്തമാക്കിയ അനാഹത് കരിയറിലെ വലിയൊരു മുന്നേറ്റമാണ് നടത്തിയത്. ടൂർണമെന്റിന്റെ സെമിഫൈനലിൽ മലേഷ്യയുടെ ലോക നാലാം റാങ്കുകാരിയായ ശിവസംഗരി സുബ്രഹ്മണ്യത്തെയാണ് അനാഹത് ഇനി നേരിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here