ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യക്കായി മിന്നുന്ന പ്രകടനവുമായി അസ്മിത ചാലിഹ

0
6

ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യക്കായി മിന്നുന്ന പ്രകടനവുമായി അസ്മിത ചാലിഹ. വനിതാ സിംഗിൾസ് പ്രീക്വാർട്ടർ മത്സരത്തിൽ മൂന്ന് തവണ ലോക ചാമ്പ്യനും ലോക രണ്ടാം റാങ്കുകാരിയുമായ ജാപ്പനീസ് താരം അക്കാനെ യമാഗുച്ചിയെയാണ് ഇന്ത്യൻ താരം അട്ടിമറിച്ചത്. നേരിട്ടുള്ള ഗെയിമുകൾക്കാണ് അസ്മിതയുടെ തകർപ്പൻ വിജയം.

​മത്സരത്തിൽ ഉടനീളം മികച്ച പോരാട്ടവീര്യം പുറത്തെടുത്ത അസ്മിത, 21-19, 21-18 എന്ന സ്കോറിനാണ് ശക്തയായ എതിരാളിയെ വീഴ്ത്തിയത്. മുൻ ലോക ചാമ്പ്യനായ നൊസോമി ഒകുഹാരയെയും മുമ്പ് പരാജയപ്പെടുത്തിയിട്ടുള്ള അസ്മിതയുടെ കരിയറിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നാണിത്. ഈ ഉജ്ജ്വല ജയത്തോടെ സൂപ്പർ 750 ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറാനും ഇന്ത്യൻ താരത്തിന് സാധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here