മികച്ചൊരു നടനാകാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് നടൻ വിനയ് ഫോർട്ട്.

0
6

സിനിമയിൽ ഭംഗിയുള്ള ഒരാളായി പ്രത്യക്ഷപ്പെടുന്നതിനേക്കാൾ മികച്ചൊരു നടനാകാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് നടൻ വിനയ് ഫോർട്ട്. ഉയരം കുറവായതും മുടി കുറവായതുമെല്ലാം ഒരു കാലത്ത് പരിമിതികളായി തോന്നിയിരുന്നെങ്കിലും, അവയെ അതിജീവിച്ചതിലാണ് തനിക്ക് ആത്മാഭിമാനം തോന്നുന്നതെന്നും താരം പറഞ്ഞു.

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഇപ്പോഴും തന്നെ ഏറെ പ്രചോദിപ്പിക്കുന്ന വ്യക്തിയാണെന്നും വിനയ് ഫോർട്ട് വ്യക്തമാക്കി. പുറത്തുനിന്ന് നോക്കുമ്പോൾ മമ്മൂട്ടിയെപ്പോലെയുള്ള ആകാരഭംഗിയുള്ള വ്യക്തിയല്ല മോഹൻലാൽ. എന്നാൽ സിനിമയിൽ അദ്ദേഹത്തെ കാണുമ്പോൾ ശാരീരിക സവിശേഷതകളൊന്നും ഒരു നടന്റെ പ്രകടനത്തെ നിർണയിക്കുന്നില്ലെന്ന് മനസ്സിലാകുമെന്നും വിനയ് ഫോർട്ട് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here